Friday, 20 May 2016

മണ്ണാര്‍ക്കാട് കഥ തീര്‍ന്നിട്ടില്ല ! ------------------------------------------------------ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അണിയറ കളികള്‍ കളിക്കാന്‍ സുന്നികള്‍ പാകമായിട്ടില്ല . അല്ലെങ്കില്‍ നേരും നെറിയും കെട്ട ആ കളികള്‍ അവര്‍ക്ക് ഇണങ്ങുന്നതല്ല . കല്ലാംകുഴിയില്‍ രണ്ടു സുന്നി പ്രവര്‍ത്തകരെ കൊന്നവരെ എല്ലാ നിലക്കും സഹായിച്ച ശംസുദ്ധീനെ തോല്‍പ്പിക്കണം എന്ന് , കാന്തപുരം ഉസ്താദ് ആഹ്വാനം ചെയ്തത് , ശരിയായില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല . കാരണം അഴിമതി നടത്തിയവരും , അക്രമികള്‍ക്ക് കൂട്ട് നിന്നവരും , ജനങ്ങളോട് ബാധ്യത നിറവേറ്റാന്‍ കഴിയാത്തവരും തോല്‍ക്കേണ്ടവര്‍ തന്നെയാണ് . ജനാധിപത്യ രീതിയില്‍ നടക്കുന്ന ഇലക്ഷന്‍ മൂലം ,അത്തരക്കാര്‍ എപ്പോഴും പരാജയപ്പെട്ടെന്നിരിക്കില്ല . കുറെ പേരെ മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ക്ക്‌ കഴിഞ്ഞാലും ജനം ആഗ്രഹിച്ചിട്ടും തോല്‍ക്കാത്ത എത്രയോ പേര്‍ ഉണ്ട് . ഈ ഇലക്ഷന്‍ റിസള്‍ട്ട് നോക്കിയാലും അത് മനസ്സിലാക്കാന്‍ കഴിയും , അവരും ഇപ്പോള്‍ വിളിച്ചു പറയുന്നത് സത്യം ജയിച്ചു എന്നാണു . അത്തരക്കാരുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ മാത്രമാണ് മണ്ണാര്‍ക്കാട്ടെ ശംസുദ്ധീനും. ഇലക്ഷനില്‍ ജയിച്ചു എന്നത് കൊണ്ട് മാത്രം ആള്‍ പുണ്യവാന്‍ ആകുന്നില്ല . കാന്തപുരം ഉസ്താദിന്റെ പ്രഖ്യാപനം വന്ന നാള്‍ തന്നെ , ഉസ്താദിന്റെ പ്രസ്താവനക്ക് എതിരെ തിരിഞ്ഞവര്‍ ശംസുധീനെ അനുകൂലിക്കുന്ന ലീഗ് കാര്‍ മാത്രമായിരുന്നില്ല എന്ന് നാം സോഷ്യല്‍ മീഡിയയില്‍ എമ്പാടും കണ്ടതാണ് , പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുനവരും , മുജാഹിദു - ജമാഅത്തെ ഇസ്ലാമി ക്കാരും സര്‍വ്വോപരി ജഹാംകീര്‍ വക്കീലിനെ പോലുള്ള കമ്മ്യൂണിസ്റ്റ്കളും കാന്തപുരത്തിനു എതിരെ തിരിഞ്ഞു . എല്ലാവര്ക്കും പറയാന്‍ ഒരേ ന്യായം , കാന്തപുരം പറഞ്ഞത് കൊണ്ട് ശംസുദ്ധീന്‍ ജയിക്കണം ..എന്ത് കൊണ്ട് ഷംസുദ്ദീനെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞു എന്നത് അവര്‍ക്ക് ഒരു വിഷയമേ അല്ല . ഏതെങ്കിലും ഒരു പാര്‍ട്ടി ഇനി ഗോവിന്ദ ചാമിയെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാല്‍ അയാളെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞാലും ഈ അവസ്ഥ തന്നെയാണ് ഉണ്ടാവുക . ഇവിടെ കാരണങ്ങള്‍ ക്കോ നീതി ബോധത്തിനോ അല്ല പ്രസക്തി . എതിര്‍ പക്ഷ ത്ത് കാന്തപുരം ആണോ ...എന്നാല്‍ സര്‍വ്വ മുള്ള് മുരിക്ക് മൂര്‍ഖന്‍ മുതല്‍ എട്ടുകാലി വരെ ഒരുമിക്കും . ആ ട്രെന്‍ഡ് പലവട്ടം ഇതിനു മുന്നേയും നമ്മള്‍ കണ്ടതാണ് . കാന്തപുരത്തിന്റെ പല പ്രസ്താവനകളും ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചപ്പോള്‍ അത് കൊണ്ടാടിയവര്‍ ആ മാധ്യമങ്ങള്‍ തെറ്റ് തിരുത്തിയപ്പോള്‍ പിന്നെ മാളത്തിലേക്ക് വലിയുകയാണ് ചെയ്തത് . ബി ജെ പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കാന്തപുരത്തിനു പത്മശ്രീ എന്ന് ഒരു മഞ്ഞ പത്രം വാര്‍ത്ത വിട്ടപ്പോള്‍ അത് ഷെയര്‍ ചെയ്തവര്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിര കണക്കിന് വരും . പക്ഷെ ആ പോര്‍ട്ടല്‍ അത് തിരുത്തി ക്ഷമാപണം നടത്തിയപ്പോള്‍ അബദ്ധം തങ്ങള്‍ക്കും പറ്റി എന്ന് സമ്മതിക്കാനുള്ള തന്റേടം ഇവര്‍ കാണിച്ചില്ല . അതാണ്‌ അവരുടെ കാന്തപുരം സ്നേഹം . പരസ്പരം തല്ലുകയും പോരടിക്കുകയും ചെയ്യുന്ന കേരളത്തിലെ സകലര്‍ക്കും ഒരുമിച്ചു നില്‍ക്കാനുള്ള ഒരേ വിഷയമാണ് കാന്തപുരം വിരോധം . അതില്‍ ബി ജെ പി എന്നോ മാര്‍കിസ്റ്റ് എന്നോ സുടാപ്പി പിഡിപ്പി എന്നോ വിത്യാസമില്ല , ചേളാരി സുന്നി എന്നോ മടവൂരി - ജിന്നൂരി മുജാഹിദു ഗ്രൂപ്പുകള്‍ എല്ലാം കാന്തപുരം എന്ന സബ്ജക്റ്റനു മുന്നില്‍ കൈ കോര്‍ത്ത് പിടിക്കും . മണ്ണാര്‍ക്കാട് അത് തന്നെയാണ് സംഭവിച്ചതു . മുള്ള് മുരിക്ക് ചണ്ടി ചവറുകള്‍ ഒക്കെ ഒരുമിച്ചു കൂടി . മണ്ണാര്‍ക്കാട് ഒഴികെയുള്ള പാലക്കാട് ജില്ലയുടെ വിവിധ മണ്ഡലങ്ങളിലെ ഫലം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട് , മിക്ക മണ്ഡലങ്ങളിലും ബി ജെ പി ക്ക് ഇരുപതിനായിരത്തില്‍ ഏറെ വോട്ടു കിട്ടിയിട്ടുണ്ട് , ഷോര്‍ണൂര്‍ ഇരുപത്തി എട്ടായിരം , ഒറ്റപ്പാലം ഇരുപത്തി ഏഴായിരം , കോങ്ങാട് ഇരുപത്തി മൂന്നായിരം , മലമ്പുഴ നാല്പത്തി ആറായിരം , പാലക്കാട് മുപ്പത്തി എട്ടായിരം , ഇങ്ങിനെ തുടങ്ങി ചിലയിടത്ത് രണ്ടാം സ്ഥാനത്ത് വരെ എത്തിയ ബി ജെ പിക്ക് മണ്ണാര്‍ക്കാട് മാത്രം പത്തായിരം , മുസ്ലിം ഭൂരിപക്ഷ പ്രദേശ മല്ലാഞ്ഞിട്ടു പോലും ഭൂരിഭാഗം മണ്ഡലങ്ങളിലും ആയിരത്തി അഞ്ഞൂറില്‍ പരം വോട്ടുകള്‍ നേടിയ SDPI ക്ക് മണ്ണാര്‍ക്കാട് മാത്രം നാന്നൂര്‍ വോട്ട് . അതും മുസ്ലിം ഭൂരിപക്ഷ പ്രദേശ മായിട്ടും ... എല്‍ ഡി എഫ് കാര്‍ വരെ കാലു വാരിയ ഒരാള്‍ക്ക് കിട്ടിയ വോട്ടുകളുടെ കണക്കു അത് സുന്നികളുടെ അക്കൌണ്ടില്‍ തന്നെയേ ഉണ്ടാകൂ . തിരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ട് , അപ്പോഴും ഇതേ ശൌര്യം കാണിക്കാന്‍ കഴിയണം , കാന്തപുരം ഉസ്താദിനെ കൊണ്ട് ഇങ്ങിനെ ഒരുമിച്ചു നില്‍ക്കാനെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ എന്ന് ചേളാരി സമസ്ത , മുജ ഗ്രൂപ്പുകള്‍ , സു ഡാ പ്പി സംഘപരിവാര്‍ ടീമുകള്‍ക്ക് അഭിമാനിക്കാം ,അല്ലേലും സംഘപരിവാര്‍ ശക


അസ്സലാമു അലൈക്കും. ശനിയാഴ്ച മഗ് രിബ് ഇശാ നിസ്കാരത്തിനിടയിൽ മൂന്ന് യാസീൻ ഒതാൻ മറക്കരുത്. ഒന്നാമത്തെ യാസീൻ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ദീർഘായുസിന് വേണ്ടി, രണ്ടാമത്തേത് ഭക്ഷണ വിശാലതക്ക് വേണ്ടി, മൂന്നാമത്തെത് ആഫിയത്തും, ബർക്കത്തും കിട്ടാൻ വേണ്ടിയും മനസ്സിൽ കരുതുക. കൂട്ടത്തിൻ നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടിയും ദുആ ചെയ്യുക. ദുആ വസ്വിയ്യത്തോടെﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ  ഇസ്ലാം സമാധാനത്തിന്റ മതം ! നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. آمـــــــــــــين👇


അസ്സലാമു അലൈക്കും.

ശനിയാഴ്ച മഗ് രിബ് ഇശാ നിസ്കാരത്തിനിടയിൽ മൂന്ന് യാസീൻ ഒതാൻ മറക്കരുത്. ഒന്നാമത്തെ യാസീൻ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ദീർഘായുസിന് വേണ്ടി, രണ്ടാമത്തേത് ഭക്ഷണ വിശാലതക്ക് വേണ്ടി, മൂന്നാമത്തെത് ആഫിയത്തും, ബർക്കത്തും കിട്ടാൻ വേണ്ടിയും മനസ്സിൽ കരുതുക.

കൂട്ടത്തിൻ നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടിയും ദുആ ചെയ്യുക.

ദുആ വസ്വിയ്യത്തോടെﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ
 ഇസ്ലാം സമാധാനത്തിന്റ മതം !
നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,...
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. آمـــــــــــــين👇

Friday, 8 April 2016

Ssf flag  

1989ൽ മഹാനായ താജുൽഉലമ സയ്യിദ് അബ്ദുറഹ് മാന്‍ അൽബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചപ്പോൾ നമ്മൾ കുറച്ച്പേർ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളൂ. ഇന്ന് അൽഹംദുലില്ലാ ജനലക്ഷങ്ങൾ നമ്മുടെ പ്രസ്ഥാനപ്രവർത്തകരായി ദീനീ ഖിദ്മയിൽ കഴിയുന്നു. ഒട്ടനേകം മുഅ്മിനുകൾ കഠിനാദ്ധ്വാനം ചെയ്ത് മുന്നണിപ്പോരാളികളായി മുന്നിട്ടറങ്ങിയതിനാലാണ് നമ്മുടെപ്രസ്ഥാനം ഇന്നത്തെ രൂപത്തിൽ വളർന്ന് വലുതായത്. അക്കൂട്ടത്തിൽ നമുക്ക് വേണ്ടി, നമ്മുടെ ദീനിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ഏഴ് പ്രവർത്തകരുണ്ട്. കെ.ടി.സി,അബ്ദുൽഖാദിർ മുസ്ലിയാർ, കുണ്ടൂർകുഞ്ഞു, കിടങ്ങയം കുട്ടിക്ക, കുററിമൂച്ചിഅബ്ദു, എളങ്കൂർ അബുഹാജി, മണ്ണാർക്കാട് കുഞ്ഞി ഹംസ, അദ്ധേഹത്തിന്റെ അനുജൻ നൂറുദ്ധീന്‍, എന്നിവരാണവര്‍. നാം ഇവരെ എന്നും, എല്ലാ സമയത്തും കണ്ണീരോടെ ഒാര്‍ക്കണം. ഈ ഏഴ് കൊലപാതകങ്ങളിലും പിടിക്കപ്പെട്ട പ്രതികളെല്ലാം ഒരൊറ്റ രാഷ്ട്രീയപ്പാർട്ടിയുടെ ആളുകളാണ്. ഇന്നും ഇൗ പ്രതികളെ സംരക്ഷിക്കുന്നതും ആ രാഷട്രീയപ്പാർട്ടി തന്നെയാണ്. ഇൗവക കാര്യങ്ങളെല്ലാം ഈ തെരഞ്ഞെടുപ്പിലും നാം ഒാർക്കേണ്ടത് തന്നെയാണ്. - Vadasseri Hassan Musliyar



സുന്ദരമായിരുന്നു ഇറാഖ്, സമ്പന്നമായിരുന്നു ലിബിയയും സിറിയയും, സംസ്കാരഭരിതമായിരുന്നു ഈജിപ്ത്..

കുറഞ്ഞ നാളുകൾ കൊണ്ട് അവയെല്ലാം തകർന്നടിഞ്ഞു..

ലക്ഷക്കണക്കിനു യുവാക്കളും കുട്ടികളും വൃദ്ധന്മാരും മരിച്ചു വീണു..

സഹോദരിമാരും ഉമ്മമാരും പിച്ചിച്ചീന്തപെട്ടു..

നാട്ടിൽ നിന്നാൽ ഐ.എസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി ലൈംഗിക അടിമകളാക്കി ലേലം ചെയ്തു വിൽക്കും..

അതിനാലവർ പാലായനം ചെയ്തു..

കൂട്ട പാലയാനത്തിൽ, കപ്പലുകളിൽ അവർക്ക് യാത്രാ കൂലിയായി നൽകേണ്ടിയിരുന്നത് സ്വന്തം മാനമായിരുന്നു..

മാസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ കപ്പൽ ജീവനക്കാർ അവരെ മാറി മാറി ഉപയോഗിച്ചു..

വിസമ്മതിച്ചവരെ കടലിലെറിഞ്ഞു..

അഭയം തേടിയെത്തിയ രാഷ്ട്രങ്ങളിലും സ്ഥിതി ഭിന്നമായിരുന്നില്ല!!

അവിടത്തെ സൈന്യം അവരെ ചവിട്ടി മെതിച്ചു..

മനുഷ്യന്റെ അവസ്ഥ!!!

ആരാണിതിനു കാരണക്കാർ..

ഇന്നു നാം കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാമിക പാരമ്പര്യം നിഷേധിച്ചു, നവീകരണം എന്ന പേരിൽ, അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിച്ചും തിരു നബി(സ) അവഹേളിച്ചും, കണ്ണിൽ കണ്ടവരെയൊക്കെ മുശ്രിക്കും കാഫിറും ആക്കിയും വഹാബിസം അവിടെയുള്ള ചെറുപ്പക്കാരെയും വേട്ടയാടിയിരുന്നു..

ബ്രദർഹൂഡും ഇഖ്-വാനും ഒക്കെ അതിന്റെ തുടക്കമായിരുന്നു..

ആധുനികമെന്നു തോന്നിക്കുന്ന ആശയങ്ങളിലൂടെ അവർ ചെറുപ്പക്കാരെ വരുതിയിലാക്കി..
ഇഷ്ടമില്ലാത്തവരെ മുശ്രിക്കാക്കി..

വഹാബിസം സ്വീകരിക്കാത്തവരെല്ലാം അവരുടെ കണ്ണിൽ ശത്രുക്കളായിരുന്നു..
അവർ കൊല്ലപ്പെടേണ്ടവരാണെന്നു മുദ്ര കുത്തി അതിനായി തക്കം പാർത്തിരുന്നു..

മഹാന്മാരുടെ മഖ്ബറകൾ തകർക്കപ്പെടണമെന്നു വാദിച്ചു അവസരത്തിനായി കാത്തിരുന്നു..

വഹാബിസത്തിന്റെ തുടക്കത്തിൽ ഇബ്നു അബ്ദുൽ വഹാബിന് ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ സഹായം കിട്ടിയത് പോലെ തന്നെ,
സിറിയയിലും ലിബിയയിലും ഇറാഖിലും ഈജിപ്തിലും അവർക്ക് പാശ്ചാത്യ ശക്തികളുടെ സഹായം ലഭിച്ചു..

കോടിക്കണക്കിനു ആയുധങ്ങൾ വന്നിറങ്ങി..
പകരം സർക്കാറിനെ വീഴ്ത്തി എണ്ണ മോഷ്ടിച്ച് കൊടുക്കാമെന്നു കരാർ ചെയ്തു..

ആയുധങ്ങൾ കയ്യിൽ വന്നപ്പോൾ വഹാബികളുടെ മട്ടു മാറി..
സൌമ്യത അഭിനയിച്ചു നടന്ന ചെന്നായ്ക്കൾ അവരുടെ ദംഷ്ട്ര പുറത്തെടുത്തു..

വഹാബിസം സംഹാര താണ്ഡവം തുടങ്ങി!!
സ്വന്തം ജനങ്ങളെ തന്നെ കൊന്നൊടുക്കി..
അതെ, സ്വന്തം ചോരയെ, മുസ്ലിംകളെ തന്നെ കശാപ്പു ചെയ്യിച്ചു പാശ്ചാത്യർ..

പള്ളികളിൽ ബോംബ്‌ വർഷിച്ചു..
നിസ്കരിച്ചു കൊണ്ടിരുന്നവന്റെ തല പോലും കൊയ്തു..
സ്വന്തം സഹോദരിമാരെ പിടിച്ചു ചങ്ങലക്കിട്ടു ലൈംഗിക അടിമകളാക്കി..

ഇമാം നവവി(റ) മഖ്ബറയടക്കം തകർത്തു തരിപ്പണമാക്കി..
ഈ രാജ്യങ്ങൾ ശവപ്പറമ്പാക്കി മാറ്റി, ഇന്നത്തെ അവസ്ഥയിലാക്കി..

എല്ലാം കഴിഞ്ഞപ്പോഴേക്കും പാശ്ചാത്യർക്കാവശ്യമുള്ള എണ്ണ അവർ സ്വന്തമാക്കിയിരുന്നു..
അവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ ആയുധക്കച്ചവടം നടക്കുകയും ചെയ്തു..
അടുത്ത രാഷ്ട്രം ലക്ഷ്യമാക്കി തന്ത്രം മെനയാൻ തുടങ്ങി..

ശിർക്കും കുഫ്രും പറഞ്ഞു ജിഹാദിനിറങ്ങിയ വഹാബികളെ പാശ്ചാത്യർ കയ്യൊഴിഞ്ഞു..
ഇളിഭ്യരായി..

കോടിക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി ചിന്നഭിന്നരായി, വ്രണിത ഹൃദയരായി, വിവിധ യുറോപ്യൻ രാജ്യങ്ങളിൽ അവർ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണത്തിനായി കടിപിടി കൂടുന്നു..

ഒരു സമുദായത്തിന്റെ അവസ്ഥ!!

വഹാബിസത്ത്തിന്റെ ഉള്ളിലൊളിപ്പിച്ച മാരക വിഷം എല്ലാവരും തിരിച്ചറിയുക!!

ഇല്ലെങ്കിൽ..
#copypaste

madeena