Tuesday, 5 July 2016

Eid mibarak

ഉദാത്ത സൗഹൃദത്തിന്റെ വശ്യതയും സൗന്ദര്യവും
പ്രകാശിപ്പിക്കാനാകണം : എസ് എസ് എഫ്

കോഴിക്കോട്: അസഹിഷ്ണുതയുടെയും അതിക്രമങ്ങളുടെയും കാലത്ത് ഉദാത്ത സൗഹൃദത്തിന്റെ വശ്യതയും സൗന്ദര്യവും പ്രകാശിപ്പിക്കാനാകണം ഈദ് ദിനത്തില്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഈദ് സന്ദേശത്തില്‍ പറഞ്ഞു.  എല്ലാവരോടും ഗുണകാംക്ഷയുള്ളവരാകുകയെന്ന മത താല്‍പര്യം ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്നതാവണം ഈദാഘോഷം. മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍കൊണ്ട് ജീവിക്കുമ്പോഴാണ് അത് സാധ്യമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഓരോ മത സമൂഹത്തിനും ബാധ്യതയുണ്ട്. ദുര്‍ബലര്‍ക്കും  പീഢിതര്‍ക്കും കൂടെയാണ് ഇസ്‌ലാം എക്കാലവും നിലകൊണ്ടത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരോടും ദരിദ്ര ജനങ്ങളോടുമുള്ള വിശ്വാസികളുടെ ഐക്യപ്പെടലായിരുന്നു റമളാന്‍ വ്രതം. പ്രസ്തുത ഐക്യദാര്‍ഢ്യം ഉപരിപ്ലവമല്ലെന്നും കേവല ദിനങ്ങളില്‍ പരിമിതമല്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്നതാകണം പെരുന്നാളാഘോഷവും തുടര്‍ന്നുള്ള ജീവിത ചിട്ടകളും.

Eid mubarak ajwabreeze

🌹🌹🌹🅰JWA🅱REEZE
പെരുന്നാൾ Special7⃣ഈദാശംസാവാക്യങ്ങൾ
✍🏻ഹബീബ് സഖാഫി വണ്ടൂർ(Vmh)
❣❣❣❣❣❣❣
വ്രതവീഥിയിൽ വിശുദ്ധി നേടിയ വിശ്വാസിമാനസങ്ങൾക്ക് വിസ്മയസമ്മാനമായി വീണ്ടുമിതാ ഒരീദ്കൂടി...
ഏവർക്കും......
❣❣❣❣❣❣❣
തക് ബീറിന്റെ മൊഞ്ചിൽ,മൈലാഞ്ചിച്ചെഞ്ചായമിൽ പിഞ്ചുഹൃത്തടങ്ങളിൽ സന്തോഷമഞ്ജരി തീർത്ത് വീണ്ടുമൊരു ചെറുപെരുന്നാൾ കൂടി...
❣❣❣❣❣❣❣
സ്നേഹ,സഹന,സൗഹൃദ,സാഹോദര്യ സുന്ദര സന്ദേശവുമായി സഹർഷമിതാ സുന്ദരഈദണഞ്ഞു....
❣❣❣❣❣❣❣
പുണ്യറമളാനിൽ
പരിശുദ്ധിയുടെ
പരിമളമാസ്വദിച്ച്
പുണ്യപട്ടുകൾ നെയ്ത
പ്രഭാപൂരിതവിശ്വാസിഹൃത്തടങ്ങൾക്ക്
പടച്ചവന്റെ
പുതുസമ്മാനമായിതാ
വീണ്ടുമൊരീദ് കൂടി...
❣❣❣❣❣❣❣
മുഹബ്ബത്തിന്റെ
മധുരിതത്തേനുമായി
മാനസങ്ങളിൽ
മലർമുല്ലഗന്ധവുമായി
മഹിതസുദിനമിതാ
മോദത്തിലണഞ്ഞു...
സഹൃദയർക്ക്.......
❣❣❣❣❣❣❣
അത്തറിന്റെ തൂഗന്ധവും...
പുതുവസ്ത്രത്തരങ്ങളുടെ പരിമളവും ഒത്തുചേർന്ന് സന്തോഷപ്പൂത്തിരി കത്തുന്ന സുമോഹനസുദിനം..അതെ ഈദുൽഫിത്വർ...
❣❣❣❣❣❣❣
കാരുണ്യമാസം
കനിഞ്ഞ് തന്ന
കമനീയമഹിമയെ
കളങ്കപ്പെടുത്താതെ
ഹർഷത്തിലാറാടാൻ
ഹന്നാനേകിയ
-ഹാപ്പി ഡേ...-
  www.ajwabreeze.ga
ഏവർക്കുംajwabreeze വെബ് സൈറ്റിന്റെ ഈദ് ആശംസകൾ
   www.ajwabreeze.ga
🌙🌙🌙🌺🌻🌹🌷🌼🌸
❣❣❣❣❣❣❣

Quran

Quran is miracle