Friday, 20 May 2016
മണ്ണാര്‍ക്കാട് കഥ തീര്‍ന്നിട്ടില്ല ! ------------------------------------------------------ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അണിയറ കളികള്‍ കളിക്കാന്‍ സുന്നികള്‍ പാകമായിട്ടില്ല . അല്ലെങ്കില്‍ നേരും നെറിയും കെട്ട ആ കളികള്‍ അവര്‍ക്ക് ഇണങ്ങുന്നതല്ല . കല്ലാംകുഴിയില്‍ രണ്ടു സുന്നി പ്രവര്‍ത്തകരെ കൊന്നവരെ എല്ലാ നിലക്കും സഹായിച്ച ശംസുദ്ധീനെ തോല്‍പ്പിക്കണം എന്ന് , കാന്തപുരം ഉസ്താദ് ആഹ്വാനം ചെയ്തത് , ശരിയായില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല . കാരണം അഴിമതി നടത്തിയവരും , അക്രമികള്‍ക്ക് കൂട്ട് നിന്നവരും , ജനങ്ങളോട് ബാധ്യത നിറവേറ്റാന്‍ കഴിയാത്തവരും തോല്‍ക്കേണ്ടവര്‍ തന്നെയാണ് . ജനാധിപത്യ രീതിയില്‍ നടക്കുന്ന ഇലക്ഷന്‍ മൂലം ,അത്തരക്കാര്‍ എപ്പോഴും പരാജയപ്പെട്ടെന്നിരിക്കില്ല . കുറെ പേരെ മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞാലും ജനം ആഗ്രഹിച്ചിട്ടും തോല്‍ക്കാത്ത എത്രയോ പേര്‍ ഉണ്ട് . ഈ ഇലക്ഷന്‍ റിസള്‍ട്ട് നോക്കിയാലും അത് മനസ്സിലാക്കാന്‍ കഴിയും , അവരും ഇപ്പോള്‍ വിളിച്ചു പറയുന്നത് സത്യം ജയിച്ചു എന്നാണു . അത്തരക്കാരുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ മാത്രമാണ് മണ്ണാര്‍ക്കാട്ടെ ശംസുദ്ധീനും. ഇലക്ഷനില്‍ ജയിച്ചു എന്നത് കൊണ്ട് മാത്രം ആള്‍ പുണ്യവാന്‍ ആകുന്നില്ല . കാന്തപുരം ഉസ്താദിന്റെ പ്രഖ്യാപനം വന്ന നാള്‍ തന്നെ , ഉസ്താദിന്റെ പ്രസ്താവനക്ക് എതിരെ തിരിഞ്ഞവര്‍ ശംസുധീനെ അനുകൂലിക്കുന്ന ലീഗ് കാര്‍ മാത്രമായിരുന്നില്ല എന്ന് നാം സോഷ്യല്‍ മീഡിയയില്‍ എമ്പാടും കണ്ടതാണ് , പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുനവരും , മുജാഹിദു - ജമാഅത്തെ ഇസ്ലാമി ക്കാരും സര്‍വ്വോപരി ജഹാംകീര്‍ വക്കീലിനെ പോലുള്ള കമ്മ്യൂണിസ്റ്റ്കളും കാന്തപുരത്തിനു എതിരെ തിരിഞ്ഞു . എല്ലാവര്ക്കും പറയാന്‍ ഒരേ ന്യായം , കാന്തപുരം പറഞ്ഞത് കൊണ്ട് ശംസുദ്ധീന്‍ ജയിക്കണം ..എന്ത് കൊണ്ട് ഷംസുദ്ദീനെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞു എന്നത് അവര്‍ക്ക് ഒരു വിഷയമേ അല്ല . ഏതെങ്കിലും ഒരു പാര്‍ട്ടി ഇനി ഗോവിന്ദ ചാമിയെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാല്‍ അയാളെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞാലും ഈ അവസ്ഥ തന്നെയാണ് ഉണ്ടാവുക . ഇവിടെ കാരണങ്ങള്‍ ക്കോ നീതി ബോധത്തിനോ അല്ല പ്രസക്തി . എതിര്‍ പക്ഷ ത്ത് കാന്തപുരം ആണോ ...എന്നാല്‍ സര്‍വ്വ മുള്ള് മുരിക്ക് മൂര്‍ഖന്‍ മുതല്‍ എട്ടുകാലി വരെ ഒരുമിക്കും . ആ ട്രെന്‍ഡ് പലവട്ടം ഇതിനു മുന്നേയും നമ്മള്‍ കണ്ടതാണ് . കാന്തപുരത്തിന്റെ പല പ്രസ്താവനകളും ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചപ്പോള്‍ അത് കൊണ്ടാടിയവര്‍ ആ മാധ്യമങ്ങള്‍ തെറ്റ് തിരുത്തിയപ്പോള്‍ പിന്നെ മാളത്തിലേക്ക് വലിയുകയാണ് ചെയ്തത് . ബി ജെ പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കാന്തപുരത്തിനു പത്മശ്രീ എന്ന് ഒരു മഞ്ഞ പത്രം വാര്‍ത്ത വിട്ടപ്പോള്‍ അത് ഷെയര്‍ ചെയ്തവര്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിര കണക്കിന് വരും . പക്ഷെ ആ പോര്‍ട്ടല്‍ അത് തിരുത്തി ക്ഷമാപണം നടത്തിയപ്പോള്‍ അബദ്ധം തങ്ങള്‍ക്കും പറ്റി എന്ന് സമ്മതിക്കാനുള്ള തന്റേടം ഇവര്‍ കാണിച്ചില്ല . അതാണ് അവരുടെ കാന്തപുരം സ്നേഹം . പരസ്പരം തല്ലുകയും പോരടിക്കുകയും ചെയ്യുന്ന കേരളത്തിലെ സകലര്‍ക്കും ഒരുമിച്ചു നില്‍ക്കാനുള്ള ഒരേ വിഷയമാണ് കാന്തപുരം വിരോധം . അതില്‍ ബി ജെ പി എന്നോ മാര്‍കിസ്റ്റ് എന്നോ സുടാപ്പി പിഡിപ്പി എന്നോ വിത്യാസമില്ല , ചേളാരി സുന്നി എന്നോ മടവൂരി - ജിന്നൂരി മുജാഹിദു ഗ്രൂപ്പുകള്‍ എല്ലാം കാന്തപുരം എന്ന സബ്ജക്റ്റനു മുന്നില്‍ കൈ കോര്‍ത്ത് പിടിക്കും . മണ്ണാര്‍ക്കാട് അത് തന്നെയാണ് സംഭവിച്ചതു . മുള്ള് മുരിക്ക് ചണ്ടി ചവറുകള്‍ ഒക്കെ ഒരുമിച്ചു കൂടി . മണ്ണാര്‍ക്കാട് ഒഴികെയുള്ള പാലക്കാട് ജില്ലയുടെ വിവിധ മണ്ഡലങ്ങളിലെ ഫലം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട് , മിക്ക മണ്ഡലങ്ങളിലും ബി ജെ പി ക്ക് ഇരുപതിനായിരത്തില്‍ ഏറെ വോട്ടു കിട്ടിയിട്ടുണ്ട് , ഷോര്‍ണൂര്‍ ഇരുപത്തി എട്ടായിരം , ഒറ്റപ്പാലം ഇരുപത്തി ഏഴായിരം , കോങ്ങാട് ഇരുപത്തി മൂന്നായിരം , മലമ്പുഴ നാല്പത്തി ആറായിരം , പാലക്കാട് മുപ്പത്തി എട്ടായിരം , ഇങ്ങിനെ തുടങ്ങി ചിലയിടത്ത് രണ്ടാം സ്ഥാനത്ത് വരെ എത്തിയ ബി ജെ പിക്ക് മണ്ണാര്‍ക്കാട് മാത്രം പത്തായിരം , മുസ്ലിം ഭൂരിപക്ഷ പ്രദേശ മല്ലാഞ്ഞിട്ടു പോലും ഭൂരിഭാഗം മണ്ഡലങ്ങളിലും ആയിരത്തി അഞ്ഞൂറില്‍ പരം വോട്ടുകള്‍ നേടിയ SDPI ക്ക് മണ്ണാര്‍ക്കാട് മാത്രം നാന്നൂര്‍ വോട്ട് . അതും മുസ്ലിം ഭൂരിപക്ഷ പ്രദേശ മായിട്ടും ... എല്‍ ഡി എഫ് കാര്‍ വരെ കാലു വാരിയ ഒരാള്‍ക്ക് കിട്ടിയ വോട്ടുകളുടെ കണക്കു അത് സുന്നികളുടെ അക്കൌണ്ടില്‍ തന്നെയേ ഉണ്ടാകൂ . തിരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ട് , അപ്പോഴും ഇതേ ശൌര്യം കാണിക്കാന്‍ കഴിയണം , കാന്തപുരം ഉസ്താദിനെ കൊണ്ട് ഇങ്ങിനെ ഒരുമിച്ചു നില്‍ക്കാനെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ എന്ന് ചേളാരി സമസ്ത , മുജ ഗ്രൂപ്പുകള്‍ , സു ഡാ പ്പി സംഘപരിവാര്‍ ടീമുകള്‍ക്ക് അഭിമാനിക്കാം ,അല്ലേലും സംഘപരിവാര്‍ ശക
Subscribe to:
Post Comments (Atom)
No comments:
Post a Comment