അനൽ ഹഖ്
ഞാനാകുന്നു പരമസത്യം
അനൽ ഹഖ്
ഞാനാകുന്നു പരമസത്യം എന്നാണ് ഭാഷാർത്ഥം. ഒരു സൂഫി പ്രയോഗമാണിത്. അല്ലാഹുവെയാണ് സൂഫികൾ അൽ ഹഖ്(ആ സത്യം) എന്നു വിളിക്കുന്നത്. ഹൃദയത്തിൽ ദൈവത്തെ മാത്രം പ്രതിഷ്ഠിച്ച്, മിഴികൾ അവനിലേക്കു മാത്രം തുറന്ന് ( ഫലാതൻ' ളുറൽ'അയ്നു ഇല്ലാ ഇലയ്ഹി- ഹല്ലാജ്) ധ്യാനനിരതനാവുന്ന ആത്മജ്ഞാനിക്കു തന്റെ ധ്യാനത്തിന്റെ പരമോന്നതാവസ്ഥയിൽ അനുഭവവേദ്യമാവുന്ന അനുഭൂതിയുടെ പ്രാകാശനമാണ് " അനൽ ഹഖ് ' എന്ന മൊഴി. പ്രസിദ്ധ സൂഫി ഹുസയ്ൻ ഇബ്നു മൻസൂർ അൽ ഹല്ലാജ്(ക്രി. 858-922) ആണ് ആദ്യമായി ഈ ദർശനം പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയ ഈ വാക്യം സൂക്ഷ പരിശേദനയിയിൽ സൂഫി ചിന്തകളുടെ സാരാംശം ഉൾകൊള്ളുന്നുവെന്ന് കാണാം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റു സൂഫി ദാർശനികരും ഇതേ ആശയം പ്രകടിപ്പിക്കുകയുണ്ടായി.
വഹ്ദത്തുൽ വുജൂദ്(ഏക യാഥാർഥ്യസിദ്ധാന്തം) എന്നോ വഹ്ദതുശ്ശുഹൂദ് എന്നോ വ്യവഹരിക്കാവുന്ന സൂഫികളുടെ സവിശേഷമായ തവ്ഹീദ് സങ്കൽപ്പത്തിൽ നിന്നാണ് അനൽ ഹഖിന്റെ ഉത്ഭവം. ദൈവം അഥവാ യാഥാർഥ്യം ഏകമാണ്. സർവാതിശായിയായ ഇച്ഛയും യഥാർഥ ജ്ഞാനവും അനശ്വരമായ പ്രകാശവും പരമമായ സൗന്ദര്യവുമാണത്. ആത്മാവിഷ്കാരം അഥവാ സ്വയം വെളിപ്പെടൽ ആണതിന്റെ സ്വഭാവം. സൃഷ്ടി- പ്രപഞ്ചം പ്രസ്തുത യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ്.ശൈഖുൽ അക്ബർ മുഹ്യുദ്ദീൻ ബ്നു അറബീ ഇതേ കുറിച്ച് പറയുന്നതിങ്ങനെയാണ്.' അപ്പോൾ ദൈവം(ഹഖ് ) നിന്റെ കണ്ണാടിയാകുന്നു അതിൽ നീ നിന്നെത്തന്നെ ദർശികുന്നു. നീ അവന്റെ കണ്ണാടിയാണ്. അതിൽ അവൻ അവന്റെ നാമങ്ങളും വിധികളും ദർശിക്കുന്നു. ധാരാളം കണ്ണാടികൾക്കിടയിൽ നിൽകുന്ന ഒരാൾ എല്ലാ കണ്ണാടികളിലും തന്റെ പ്രതിബിംബം ദർശിക്കുന്നതു പോലെയാണിതെന്ന് സർഹിന്ദീഅഭിപ്രായപെടുന്നു.
ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു ഇങ്ങനെ പറയുന്നു." കുൻതു കൻ സൻ മഖ്ഫിയ്യൻ ഫ അഹ്ബബ്തു അൻ ഉഅറഫ . ഫ ഖലഖ്തുൽ ഖൽഖൻ ലി അറഫ." ( ഞാൻ മറഞ്ഞു കിടക്കുന്ന ഒരു നിധിയായിരുന്നു. അപ്പോൾ ഞാൻ അറിയപ്പെടാൻ ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ അറിയപ്പെടാൻ വേണ്ടി സ്ഷ്ടികളെ ഉണ്ടാക്കി.) സൂഫി ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണീ ഹദീസ്. അറിയപ്പെടാൻ ആഗ്രഹിക്കുന്ന ദൈവത്തെ അറിയുക വഴി ദിവ്യാവസ്ഥയുമായി ചേരാൻ ജ്ഞാനികൾക്ക് സാധിക്കും. അനുരാഗം-ഇശ്ഖ്- ആണ് അല്ലാഹു വി ലേക്കുള്ള വഴി. പരമമായ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രസരം ദൈവ കാമുകനിൽ പതിയുന്നു.പ്രേമ സാക്ഷാൽകാരത്തിന്റെ മുഹൂർതമാണിത്.തന്റെ ഉൺമയഥാർഥത്തിൽ ആത്യന്തിക യഥാർഥ്യത്തിന്റെതന്നെ ഉൺമയാണെന്ന് ആത്മജ്ഞാനി ഈ സന്ദർഭത്തിൽ തിരിച്ചറിയുന്നു. അപ്പോഴവന്റെ " ഞാൻ " എന്ന ഭാവം സ്വാഭാവികമായും നഷ്ടപ്പെടുകയും ദൈവത്തിന്റെ ഉത്തരീയമായ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.സത്യജ്ഞാനത്തിന്റെ വെളിപ്പെടലും മിഥ്യയുടെ നിരാസവുമാനിതെന്നാണ് സൂഫികൾ പറയുന്നത്.പ്രേമ സാക്ഷാത്കാരത്തിന്റെ ഈ തീവ്രാനുഭവത്തെ ഹല്ലാജ് ആവിഷ്ക്കരിച്ചതിങ്ങനെയാണ്.
" അന മൻ അഹ് വാ വമൻ അഹ് വാ അന
നഹ്നു റൂഹാനി ഹലൽനാ ബദനാ "
( ഞാൻ ആരെയാണോ പ്രേമിക്കുന്നത് അവൻ ഞാനാകുന്നു.ഒരേ ശരീരത്തിലെ രണ്ടാത്മാവുകളാണു ഞങ്ങൾ)
ഹല്ലാജിന്റെ അനൽ ഹഖ് എന്ന പ്രസ്താവനക്കു സമമാണ് ജീലിയുടെ ഏകാത്മ പ്രഖ്യാപനം. ജലാലുദ്ദീൻ റൂമിയുടെ
" കൊട്ടാറത്തിൽ നീയും ഞാനും
ഉപവിഷ്ടരാവുന്ന നിമിഷം ഹാ ഹൃദൃം
രണ്ടു രൂപങ്ങൾ നാം, പക്ഷെ
ആത്മാവൊന്ന് _ നീയും ഞാനും"
എന്ന കാവ്യശകലവും ഉൾകൊള്ളുന്നത് ഈ ആശയം തന്നെയാണ്.
അനൽ ഹഖ് എന്ന മൊഴി ഇസ്ലാമിന്റ മൗലിക പ്രമാണങ്ങൾക്കു നിരക്കുന്നതല്ല എന്ന വിമർശനവും ഉണ്ട്. ഹല്ലാജിനെ വധിക്കാൻ വരെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഹല്ലാജിനെ വധിക്കാൻ പ്രമുഖരായ നേതാക്കൾ വരെ ഒപ്പുവെച്ചിരുന്നു.എന്നാൽ പിൽകാലത്ത് ഖേദിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് ജീലാനി(റ) പഞ്ഞു: ഹല്ലാജ് വധത്തെ, ഞാൻ അന്ന് ജീവിച്ചിരുന്നെങ്കിൽ തടയുമായിരുന്നു, അത് മുഹ്യുദീൻ മാലയിൽ കാണം.
" ഹല്ലാജെ കൊല്ലുന്നാൾ അന്നു ഞാനുണ്ടെങ്കിൽ
അപ്പോൾ അവർ കൈ പിടിപ്പേൻ ഞാനൊന്നോവർ"
അനൽ ഹഖ് ന്റെ പൊരുൾ വ്യക്തമാക്കാൻ മതിയായതാണ് ഈ വിശദീകരണം. 'മൻ അറഫ നഫ്സഹു ഫ ഖദ് അറഫ റബ്ബഹു (ഒരാൾ സ്വയം മനസ്സിലാക്കിയോ അവൻ ദൈവത്തെ അറിഞ്ഞു) എന്ന നബിവചനവും ഇതോടു ചേർത്തു മനസ്സിലാക്കാവുന്നതാണ്.മനസ്സിലാക്കാവുന്നതാണ്.
📚📚📚 അവലംബം : വിജ്ഞാനകോശം
✍ *MUHAMMED SHAFI PONNAD*
No comments:
Post a Comment