Friday, 8 July 2016

Zakir nayik who?

"തിരിഞ്ഞു നോട്ടം"
**********************
നിരപരാധികളായ നിരവധി മുസ്ലിമീങ്ങളെ കൊന്നു തള്ളിയാണ് ലോകത്ത് സലഫിസം വളർത്തിയത്. ഇസ്‌ലാമിക ചരിത്ര സ്മാരകങ്ങൾ മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങൾ അടക്കം ഇവർ അടിച്ചുപൊളിച്ചു തരിപ്പണമാക്കി. വിശുദ്ധ കഅബ വരെ കൊള്ളയടിക്കപ്പെട്ടു. അതിനവർ ഓതിയാൽ ഖുർആനും ഹദീസുമാണ്.

സലഫിസം വീണ്ടും പുരോഗമിച്ചു ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ലക്ഷ്യത്തിലേക്ക്  മുസ്ലിം ബ്രദർ ഹുഡ്, ISIS പോലുള്ള ആധുനിക നാമങ്ങൾ കൊണ്ടു പുതുക്കിപ്പണിതു. ബാക്കിയുള്ള രാജ്യങ്ങളും പള്ളികളും തകർക്കുന്ന തിരക്കിലാണവർ. വിശുദ്ധ ഹറാമുകളോട് വരെ അക്രമങ്ങൾ കാണിക്കാൻ തുടങ്ങിയ കാലം. അവസാനം വിശുദ്ധ കഅബ യിലെ സന്ദർശനവും,ത്വവാഫും ഹജറുൽ അസ്‌വദ് മുത്തലും കല്ലിനെ ആരാധിക്കുന്നപോലെയാണെന്നുള്ള വാദം വരെയെത്തി. അതിനും അവർക്ക് തെളിവുകൾ ഖുർആനും ഹദീസും തന്നെ.

പാരമ്പര്യ ഇസ്‌ലാമിനെ തകർക്കുക, ഇസ്‌ലാം ഒരു ഭീകര മതമാണെന്നു വരുത്തി തീർക്കുക എന്ന ലക്ഷ്യത്തിനായി സയണിസ്റ്റുകൾ രൂപ കല്പന ചെയ്ത സങ്കടനകളാണ് ഇവയെല്ലാമെന്നും, ഘട്ടം.ഘട്ടമായി അതിന്റെ പ്രവർത്തനങ്ങൾ വിജയിക്കുന്നു എന്നതും സത്യമാവുമ്പോൾ ഓർമ്മ വരുന്ന തിരുവചനം "അന്ത്യനാളിൽ ഇസ്‌ലാം മുറുകെ പിടിക്കുന്നവർ തീക്കട്ട കയ്യിൽ പിടിച്ചപോലെയാവും" എന്നതാണ്.

വിശുദ്ധ ഖുർആനും.തിരുസുന്നത്തും അനുസരിച് ജീവിച്ചു കാണിച്ചു തന്ന പൂർവികരെ ആദരിക്കുന്നതിലൂടെയും, ആ പാരമ്പര്യത്തിലേക്കും മടങ്ങുക എന്നതാണ് ഇതിനുള്ള പരിഹാരം.

No comments:

Post a Comment