*നിങ്ങൾ ഭാര്യയേയും മക്കളേയും ഉപദേശിക്കാൻ മടിക്കുന്നവരാണോ?*
💕💕💕💕💕💕💕💕💕💕💕
_ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് :9446607973.കുടുംബജീവിതം,ഇസ്ലാമികവിധികൾ,ജീവിതരീതികൾ,അച്ചടക്കം, പാരന്റിംഗ്,സന്താന പരിപാലനം, മത-മന:ശാസ്ത്ര മാർഗങ്ങൾ, ഇസ്ലാമിക ചരിത്രങ്ങൾ, സ്വഭാവ രൂപീകരണം തുടങ്ങിയ വിവിധ വിഷയങ്ങളിലെ പഠനാർഹമായ ലേഖനങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഗ്രൂപ്പുകൾ. അറിവിന്റെ അനന്തവിഹായസിലേക്ക് കൈപിടിച്ചുയർത്തുന്ന വ്യത്യസ്തവും പുതുമയാർന്നതുമായ പോസ്റ്റുകൾ. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ രംഗത്ത് തികച്ചും വ്യത്യസ്തമായ ഗ്രൂപ്പ്. ഇന്ന് തന്നെ ജോയിൻ ചെയ്യുക_.
സാമൂഹീക ജീവിയായ മനുഷ്യന് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹം തന്നെയാണ് കുടുംബ ബന്ധം എന്നത്. അല്ലാഹു പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു (അന്നഹ്‌ല്- 72).
വര്‍ധിത പരിഗണന കൊണ്ടും പരിചരണം കൊണ്ടും അല്ലാഹു നല്‍കിയ കുടുംബത്തെ സംരക്ഷിക്കല്‍ തന്നെയാണ് അതിനുള്ള നന്ദിസൂചകമായി ചെയ്യേണ്ടത്. കുടുംബത്തിന്റെ നല്ലൊരു ഗുണകാംക്ഷിയായി തന്നാലാവുന്ന വിധം നിലനിന്നു പോരല്‍ ഉത്തരവാദിത്തമായി കാണണം. കുടുംബത്തിന്റെ സ്വസ്ഥതയിലും സന്തോഷത്തിലുമാണ് തന്റെ വിജയവും അഭിമാനവുമെന്ന് തിരിച്ചറിയണം.
പ്രവാചകന്മാരും സദ്‌വൃത്തരായ പൂര്‍വികരും കുടുംബത്തിന്റെ ഗുണകാംക്ഷികളും വഴികാട്ടികളുമായി നിലകൊണ്ടിരുന്നു. ഭാര്യാ-സന്താനങ്ങള്‍ക്ക് നേര്‍വഴി കാണിച്ചും ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കിയും കൂടെ നിന്നിരുന്നു.
തുടരെത്തുടരെ സാരോപദേശങ്ങളുമായി പുത്രനെ നേരിലേക്ക് വഴി കാണിക്കുന്ന ലുഖ്മാനുല്‍ ഹകീമിനെ ഖുര്‍ആന്‍ നമുക്ക് പാഠമാവാന്‍ പരിചയപ്പെടുത്തുന്നു. സ്രഷ്ടാവിലുള്ള വിശ്വാസം സുദൃഢമാവാന്‍ അല്ലാഹുവിന്റെ ശക്തി വൈഭവം ഓര്‍മപ്പെടുത്തിയും പരിശുദ്ധി വാഴ്ത്തിയും ലുഖ്മാന്‍ ഇടപെടുകയാണ്: എന്റെ കുഞ്ഞു മകനേ, അത് ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെ ആയാലും അല്ലാഹു അത് കൊണ്ടു വരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു (ലുഖ്മാന്‍- 16).
നമസ്‌കാരം നിലനിര്‍ത്താനും സദാചാരത്തിന്റെ നിലനില്‍പിനു വേണ്ടി കര്‍മ നിരതനാവാനും വിപല്‍ സന്ധികളെ ക്ഷമാപൂര്‍വം തരണം ചെയ്യാനും പുത്രന് അദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്.
സന്താനങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. അവരില്‍ പോസിറ്റീവായ വിചാരങ്ങള്‍ വളര്‍ത്താനും വ്യക്തിത്വ വികാസത്തിന് അവസരം നല്‍കി സമൂഹത്തില്‍ ഗുണപരമായി ഇടപെടാന്‍ പ്രചോദനം നല്‍കാനും ഭാര്യാ-സന്താനങ്ങള്‍ക്കിടയില്‍ സൗഹൃദ കൂട്ടായ്മകളും സ്‌നേഹ സംഗമങ്ങളും വളര്‍ത്തിക്കൊണ്ടു വരണം.
സന്താന പരിപാലന രംഗം ഏറെ സജീവമാക്കാന്‍ ഇത്തരം കുടുംബ സദസുകള്‍ അവസരമൊരുക്കും. കൃത്യാന്തര ബാഹുല്യങ്ങള്‍ക്ക് ഇടവേള നല്‍കി അല്‍പനേരത്തേക്കെങ്കിലും ഇഷ്ട ഭാജനങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ ആത്മീയമായ അടുപ്പവും മാനസികമായ പൊരുത്തപ്പെടലുകളും സാധ്യമാകും.
പല വഴികളിലൂടെ കുടുംബ സദസുകള്‍ക്ക് അവസരമൊരുക്കാനാകും. അതിലൊന്നാണ് ഒന്നിച്ച് ഒരു സുപ്രക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കല്‍. അല്ലാഹുവിന്റെ അനുഗ്രഹ വര്‍ഷത്തിന് വലിയ കാരണവുമാണ് ഈ ശൈലി. ”ഞങ്ങള്‍ ഏത്ര ഭക്ഷിച്ചിട്ടും വയര്‍ നിറഞ്ഞവരാകുന്നില്ലെന്നു അവര്‍ നബി (സ) തങ്ങളോട് പരാതിപ്പെട്ടപ്പോള്‍, നിങ്ങള്‍ ചിതറിയിരുന്നാവും ഭക്ഷണം കഴിക്കുന്നതെന്ന് നബി(സ) തങ്ങള്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ പറഞ്ഞു: ഭക്ഷണത്തിനു ചുറ്റും നിങ്ങള്‍ സംഗമിക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. അതില്‍ നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയപ്പെടും” (അബൂ ദാവൂദ്).
കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തങ്ങളെ നിര്‍ണയിച്ചും വിശകലനം ചെയ്തും ഭാര്യാ-സന്താനങ്ങളോടൊപ്പം വട്ടത്തിലിരുന്ന് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതും കുടുംബ സദസുകളുടെ മറ്റൊരു ശൈലിയാണ്. പഠന രംഗത്ത് മികവ് പുലര്‍ത്താന്‍ മക്കള്‍ക്ക് ഊര്‍ജം പകര്‍ന്നും ഭക്ഷണാതികാര്യങ്ങളില്‍ അഭിപ്രായം തേടിയും അന്യോന്യം സ്‌നേഹ പരിപോഷണത്തിന് വഴി തുറക്കുന്ന കൂട്ടായ്മകളുടെ സന്തോഷം വേറിട്ട അനുഭവമാകും.
*_ഷെയർ ചെയ്യുന്നവർ ഇസ്ലാമികപഠനങ്ങൾ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു._*
|█║▌█║▌█║▌█|█║▌
9446607973@2016®
No comments:
Post a Comment