Friday, 8 April 2016
1989ൽ മഹാനായ താജുൽഉലമ സയ്യിദ് അബ്ദുറഹ് മാന്‍ അൽബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചപ്പോൾ നമ്മൾ കുറച്ച്പേർ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളൂ. ഇന്ന് അൽഹംദുലില്ലാ ജനലക്ഷങ്ങൾ നമ്മുടെ പ്രസ്ഥാനപ്രവർത്തകരായി ദീനീ ഖിദ്മയിൽ കഴിയുന്നു. ഒട്ടനേകം മുഅ്മിനുകൾ കഠിനാദ്ധ്വാനം ചെയ്ത് മുന്നണിപ്പോരാളികളായി മുന്നിട്ടറങ്ങിയതിനാലാണ് നമ്മുടെപ്രസ്ഥാനം ഇന്നത്തെ രൂപത്തിൽ വളർന്ന് വലുതായത്. അക്കൂട്ടത്തിൽ നമുക്ക് വേണ്ടി, നമ്മുടെ ദീനിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ഏഴ് പ്രവർത്തകരുണ്ട്. കെ.ടി.സി,അബ്ദുൽഖാദിർ മുസ്ലിയാർ, കുണ്ടൂർകുഞ്ഞു, കിടങ്ങയം കുട്ടിക്ക, കുററിമൂച്ചിഅബ്ദു, എളങ്കൂർ അബുഹാജി, മണ്ണാർക്കാട് കുഞ്ഞി ഹംസ, അദ്ധേഹത്തിന്റെ അനുജൻ നൂറുദ്ധീന്‍, എന്നിവരാണവര്‍. നാം ഇവരെ എന്നും, എല്ലാ സമയത്തും കണ്ണീരോടെ ഒാര്‍ക്കണം. ഈ ഏഴ് കൊലപാതകങ്ങളിലും പിടിക്കപ്പെട്ട പ്രതികളെല്ലാം ഒരൊറ്റ രാഷ്ട്രീയപ്പാർട്ടിയുടെ ആളുകളാണ്. ഇന്നും ഇൗ പ്രതികളെ സംരക്ഷിക്കുന്നതും ആ രാഷട്രീയപ്പാർട്ടി തന്നെയാണ്. ഇൗവക കാര്യങ്ങളെല്ലാം ഈ തെരഞ്ഞെടുപ്പിലും നാം ഒാർക്കേണ്ടത് തന്നെയാണ്. - Vadasseri Hassan Musliyar
സുന്ദരമായിരുന്നു ഇറാഖ്, സമ്പന്നമായിരുന്നു ലിബിയയും സിറിയയും, സംസ്കാരഭരിതമായിരുന്നു ഈജിപ്ത്..
കുറഞ്ഞ നാളുകൾ കൊണ്ട് അവയെല്ലാം തകർന്നടിഞ്ഞു..
ലക്ഷക്കണക്കിനു യുവാക്കളും കുട്ടികളും വൃദ്ധന്മാരും മരിച്ചു വീണു..
സഹോദരിമാരും ഉമ്മമാരും പിച്ചിച്ചീന്തപെട്ടു..
നാട്ടിൽ നിന്നാൽ ഐ.എസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി ലൈംഗിക അടിമകളാക്കി ലേലം ചെയ്തു വിൽക്കും..
അതിനാലവർ പാലായനം ചെയ്തു..
കൂട്ട പാലയാനത്തിൽ, കപ്പലുകളിൽ അവർക്ക് യാത്രാ കൂലിയായി നൽകേണ്ടിയിരുന്നത് സ്വന്തം മാനമായിരുന്നു..
മാസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ കപ്പൽ ജീവനക്കാർ അവരെ മാറി മാറി ഉപയോഗിച്ചു..
വിസമ്മതിച്ചവരെ കടലിലെറിഞ്ഞു..
അഭയം തേടിയെത്തിയ രാഷ്ട്രങ്ങളിലും സ്ഥിതി ഭിന്നമായിരുന്നില്ല!!
അവിടത്തെ സൈന്യം അവരെ ചവിട്ടി മെതിച്ചു..
മനുഷ്യന്റെ അവസ്ഥ!!!
ആരാണിതിനു കാരണക്കാർ..
ഇന്നു നാം കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാമിക പാരമ്പര്യം നിഷേധിച്ചു, നവീകരണം എന്ന പേരിൽ, അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിച്ചും തിരു നബി(സ) അവഹേളിച്ചും, കണ്ണിൽ കണ്ടവരെയൊക്കെ മുശ്രിക്കും കാഫിറും ആക്കിയും വഹാബിസം അവിടെയുള്ള ചെറുപ്പക്കാരെയും വേട്ടയാടിയിരുന്നു..
ബ്രദർഹൂഡും ഇഖ്-വാനും ഒക്കെ അതിന്റെ തുടക്കമായിരുന്നു..
ആധുനികമെന്നു തോന്നിക്കുന്ന ആശയങ്ങളിലൂടെ അവർ ചെറുപ്പക്കാരെ വരുതിയിലാക്കി..
ഇഷ്ടമില്ലാത്തവരെ മുശ്രിക്കാക്കി..
വഹാബിസം സ്വീകരിക്കാത്തവരെല്ലാം അവരുടെ കണ്ണിൽ ശത്രുക്കളായിരുന്നു..
അവർ കൊല്ലപ്പെടേണ്ടവരാണെന്നു മുദ്ര കുത്തി അതിനായി തക്കം പാർത്തിരുന്നു..
മഹാന്മാരുടെ മഖ്ബറകൾ തകർക്കപ്പെടണമെന്നു വാദിച്ചു അവസരത്തിനായി കാത്തിരുന്നു..
വഹാബിസത്തിന്റെ തുടക്കത്തിൽ ഇബ്നു അബ്ദുൽ വഹാബിന് ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ സഹായം കിട്ടിയത് പോലെ തന്നെ,
സിറിയയിലും ലിബിയയിലും ഇറാഖിലും ഈജിപ്തിലും അവർക്ക് പാശ്ചാത്യ ശക്തികളുടെ സഹായം ലഭിച്ചു..
കോടിക്കണക്കിനു ആയുധങ്ങൾ വന്നിറങ്ങി..
പകരം സർക്കാറിനെ വീഴ്ത്തി എണ്ണ മോഷ്ടിച്ച് കൊടുക്കാമെന്നു കരാർ ചെയ്തു..
ആയുധങ്ങൾ കയ്യിൽ വന്നപ്പോൾ വഹാബികളുടെ മട്ടു മാറി..
സൌമ്യത അഭിനയിച്ചു നടന്ന ചെന്നായ്ക്കൾ അവരുടെ ദംഷ്ട്ര പുറത്തെടുത്തു..
വഹാബിസം സംഹാര താണ്ഡവം തുടങ്ങി!!
സ്വന്തം ജനങ്ങളെ തന്നെ കൊന്നൊടുക്കി..
അതെ, സ്വന്തം ചോരയെ, മുസ്ലിംകളെ തന്നെ കശാപ്പു ചെയ്യിച്ചു പാശ്ചാത്യർ..
പള്ളികളിൽ ബോംബ് വർഷിച്ചു..
നിസ്കരിച്ചു കൊണ്ടിരുന്നവന്റെ തല പോലും കൊയ്തു..
സ്വന്തം സഹോദരിമാരെ പിടിച്ചു ചങ്ങലക്കിട്ടു ലൈംഗിക അടിമകളാക്കി..
ഇമാം നവവി(റ) മഖ്ബറയടക്കം തകർത്തു തരിപ്പണമാക്കി..
ഈ രാജ്യങ്ങൾ ശവപ്പറമ്പാക്കി മാറ്റി, ഇന്നത്തെ അവസ്ഥയിലാക്കി..
എല്ലാം കഴിഞ്ഞപ്പോഴേക്കും പാശ്ചാത്യർക്കാവശ്യമുള്ള എണ്ണ അവർ സ്വന്തമാക്കിയിരുന്നു..
അവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ ആയുധക്കച്ചവടം നടക്കുകയും ചെയ്തു..
അടുത്ത രാഷ്ട്രം ലക്ഷ്യമാക്കി തന്ത്രം മെനയാൻ തുടങ്ങി..
ശിർക്കും കുഫ്രും പറഞ്ഞു ജിഹാദിനിറങ്ങിയ വഹാബികളെ പാശ്ചാത്യർ കയ്യൊഴിഞ്ഞു..
ഇളിഭ്യരായി..
കോടിക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി ചിന്നഭിന്നരായി, വ്രണിത ഹൃദയരായി, വിവിധ യുറോപ്യൻ രാജ്യങ്ങളിൽ അവർ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണത്തിനായി കടിപിടി കൂടുന്നു..
ഒരു സമുദായത്തിന്റെ അവസ്ഥ!!
വഹാബിസത്ത്തിന്റെ ഉള്ളിലൊളിപ്പിച്ച മാരക വിഷം എല്ലാവരും തിരിച്ചറിയുക!!
ഇല്ലെങ്കിൽ..
#copypaste
Thursday, 7 April 2016
കാലത്തിന്റെ അരുതായ്മകൾക്കെതിരെ തിരുത്തെഴുത്തിന്റെ സമവാക്യമെഴുതാൻ സുസജ്ജരായി ധർമസംഘം ഇന്ന് സാമൂതിരിയുടെ മണ്ണിൽ ശുഭ്രസാഗരം തീർക്കുമ്പോൾ... സാദരം ക്ഷണിക്കുകയാണ്,രാമനാട്ടുകരയിലേക്ക് ... ധർമജാഗരണ യാത്ര സമാപന സംഗമത്തിലേക്ക്... രണ്ടു കേരള യാത്രകളിലൂടെ സാംസ്കാരിക അധപതനം തുറന്നു കാട്ടി അതിൽ നിന്ന് മലയാളിയെ തിരിച്ച് വിളിച്ച് മാനവികതയുടെ മഹിത മൂല്യങ്ങളെ ഉയർത്തിക്കാട്ടിയ കാന്തപുരമുസ്താദ് നമ്മളെ സ്വീകരിക്കാൻ, സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അവിടെയുണ്ടാവും.... ഖലീൽ തങ്ങളുണ്ടാവും... നമ്മുടെ നേതാക്കന്മാർ നമ്മളെ കാത്തിരിക്കുമ്പോൾ തീർച്ചയായും നമ്മളവിടെ ഉണ്ടാവണം. ഇന്ഷാ അള്ളാഹ്...ഞാനവിടെ ഉണ്ടാവും... നിങ്ങളുമുണ്ടാവണം... ന്യൂ ജനറേഷൻ തിരുത്തെഴുതാൻ...
പൊതു സമൂഹത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് "കാഫിർ'. ആരാണ് കാഫിർ? 'സത്യ നിഷേധി' എന്ന് ഒറ്റവാക്കിൽ പറയാം.സത്യം അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നവനാകുമല്ലോ അപ്പോൾ കാഫിർ.അപ്പോൾ സത്യം ബോധ്യപ്പെടുത്തികൊടുക്കേണ്ടതിന്റെയും അറിയിപ്പിച്ചു കൊടുക്കേണ്ടതിന്റെയും ബാധ്യത ആർക്കാണ്?എങ്ങനെയാണ് സത്യം വിനിമയം ചെയ്യപ്പെടെണ്ടത്?'ഖൌലൻ ലയ്യിന" "മൌഇളത്തുൽ ഹസന" തുടങ്ങി ഒരുപാട് നിർദേശങ്ങൾ വേദ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. നല്ലവാക്ക്, മൃദുലമായ സംസാരം, ഹൃദ്യമായ ഉപദേശം, ഇതൊക്കെയാണല്ലോ ഇതിന്റെ മലയാളം.കടുത്ത ധിക്കാരിയും സത്യ നിഷെധിയുമായ ഫിർഔനോഡ് പോലും സംവദിക്കാൻ മൂസാ പ്രവാചകനോട് ദൈവം കൽപ്പിച്ചത് "ഖൌലൻ ലയ്യിന" എന്ന പ്രയോഗമാണ്. ഹൃദ്യമായ സംസാരം /നല്ല വാക്ക് എന്നൊക്കെയാണല്ലോ അതിനെ മലയാളീകരിച്ചാൽ കിട്ടുന്ന ഉത്തരം.പക്ഷെ, തമ്മ തമ്മിൽ പോലും ഈ നിർദേശം പാലിക്കാത്തവരാണ് ഞാൻ ഉൾപ്പടെ ഇസ്‌ലാമിക വിശ്വാസികളിൽ പലരും . വേദഗ്രന്ഥത്തിന്റെ ഈ ഉപദേശങ്ങളൊന്നുംനമുക്ക് വേണ്ടിയല്ലെന്നുണ്ടോ? മാന്യതയും സഭ്യതയും സഹിഷ്ണുതയും ദീനി പ്രവർത്തകർക്ക് ബാധകമല്ലെന്നുണ്ടോ?ഇങ്ങൊട്ട് എങ്ങിനെ പെരുമാറുന്നു, അല്ലെങ്കിൽ എങ്ങിനെയൊക്കെ വിമർഷിക്കുന്നു,അതുമല്ലെങ്കിൽ എങ്ങിനെയൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നു അതു പോലെ തന്നെ അങ്ങോട്ടും തിരിച്ചു പറയും, ചെയ്യും എന്ന സമീപനവും ഇസ്‌ലാമികമാണോ? തിരുനബി ചര്യയാണോ? #
പൊതു സമൂഹത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് "കാഫിർ'.
ആരാണ് കാഫിർ?
'സത്യ നിഷേധി' എന്ന് ഒറ്റവാക്കിൽ പറയാം.സത്യം അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നവനാകുമല്ലോ അപ്പോൾ കാഫിർ.അപ്പോൾ സത്യം ബോധ്യപ്പെടുത്തികൊടുക്കേണ്ടതിന്റെയും അറിയിപ്പിച്ചു കൊടുക്കേണ്ടതിന്റെയും ബാധ്യത ആർക്കാണ്?എങ്ങനെയാണ് സത്യം വിനിമയം ചെയ്യപ്പെടെണ്ടത്?'ഖൌലൻ ലയ്യിന" "മൌഇളത്തുൽ ഹസന" തുടങ്ങി ഒരുപാട് നിർദേശങ്ങൾ വേദ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. നല്ലവാക്ക്, മൃദുലമായ സംസാരം, ഹൃദ്യമായ ഉപദേശം, ഇതൊക്കെയാണല്ലോ ഇതിന്റെ മലയാളം.കടുത്ത ധിക്കാരിയും സത്യ നിഷെധിയുമായ ഫിർഔനോഡ് പോലും സംവദിക്കാൻ മൂസാ പ്രവാചകനോട് ദൈവം കൽപ്പിച്ചത് "ഖൌലൻ ലയ്യിന" എന്ന പ്രയോഗമാണ്.
ഹൃദ്യമായ സംസാരം /നല്ല വാക്ക് എന്നൊക്കെയാണല്ലോ അതിനെ മലയാളീകരിച്ചാൽ കിട്ടുന്ന ഉത്തരം.പക്ഷെ, തമ്മ തമ്മിൽ പോലും ഈ നിർദേശം പാലിക്കാത്തവരാണ് ഞാൻ ഉൾപ്പടെ ഇസ്‌ലാമിക വിശ്വാസികളിൽ പലരും . വേദഗ്രന്ഥത്തിന്റെ ഈ ഉപദേശങ്ങളൊന്നുംനമുക്ക് വേണ്ടിയല്ലെന്നുണ്ടോ? മാന്യതയും സഭ്യതയും സഹിഷ്ണുതയും ദീനി പ്രവർത്തകർക്ക് ബാധകമല്ലെന്നുണ്ടോ?ഇങ്ങൊട്ട് എങ്ങിനെ പെരുമാറുന്നു, അല്ലെങ്കിൽ എങ്ങിനെയൊക്കെ വിമർഷിക്കുന്നു,അതുമല്ലെങ്കിൽ എങ്ങിനെയൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നു അതു പോലെ തന്നെ അങ്ങോട്ടും തിരിച്ചു പറയും, ചെയ്യും എന്ന സമീപനവും ഇസ്‌ലാമികമാണോ? തിരുനബി ചര്യയാണോ?
#Hussain Thangal Vatanappally
Subscribe to:
Posts (Atom)