Friday, 8 April 2016
1989ൽ മഹാനായ താജുൽഉലമ സയ്യിദ് അബ്ദുറഹ് മാന്‍ അൽബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചപ്പോൾ നമ്മൾ കുറച്ച്പേർ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളൂ. ഇന്ന് അൽഹംദുലില്ലാ ജനലക്ഷങ്ങൾ നമ്മുടെ പ്രസ്ഥാനപ്രവർത്തകരായി ദീനീ ഖിദ്മയിൽ കഴിയുന്നു. ഒട്ടനേകം മുഅ്മിനുകൾ കഠിനാദ്ധ്വാനം ചെയ്ത് മുന്നണിപ്പോരാളികളായി മുന്നിട്ടറങ്ങിയതിനാലാണ് നമ്മുടെപ്രസ്ഥാനം ഇന്നത്തെ രൂപത്തിൽ വളർന്ന് വലുതായത്. അക്കൂട്ടത്തിൽ നമുക്ക് വേണ്ടി, നമ്മുടെ ദീനിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ഏഴ് പ്രവർത്തകരുണ്ട്. കെ.ടി.സി,അബ്ദുൽഖാദിർ മുസ്ലിയാർ, കുണ്ടൂർകുഞ്ഞു, കിടങ്ങയം കുട്ടിക്ക, കുററിമൂച്ചിഅബ്ദു, എളങ്കൂർ അബുഹാജി, മണ്ണാർക്കാട് കുഞ്ഞി ഹംസ, അദ്ധേഹത്തിന്റെ അനുജൻ നൂറുദ്ധീന്‍, എന്നിവരാണവര്‍. നാം ഇവരെ എന്നും, എല്ലാ സമയത്തും കണ്ണീരോടെ ഒാര്‍ക്കണം. ഈ ഏഴ് കൊലപാതകങ്ങളിലും പിടിക്കപ്പെട്ട പ്രതികളെല്ലാം ഒരൊറ്റ രാഷ്ട്രീയപ്പാർട്ടിയുടെ ആളുകളാണ്. ഇന്നും ഇൗ പ്രതികളെ സംരക്ഷിക്കുന്നതും ആ രാഷട്രീയപ്പാർട്ടി തന്നെയാണ്. ഇൗവക കാര്യങ്ങളെല്ലാം ഈ തെരഞ്ഞെടുപ്പിലും നാം ഒാർക്കേണ്ടത് തന്നെയാണ്. - Vadasseri Hassan Musliyar
Subscribe to:
Post Comments (Atom)
No comments:
Post a Comment