Thursday, 7 April 2016

പൊതു സമൂഹത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് "കാഫിർ'. ആരാണ് കാഫിർ? 'സത്യ നിഷേധി' എന്ന് ഒറ്റവാക്കിൽ പറയാം.സത്യം അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നവനാകുമല്ലോ അപ്പോൾ കാഫിർ.അപ്പോൾ സത്യം ബോധ്യപ്പെടുത്തികൊടുക്കേണ്ടതിന്റെയും അറിയിപ്പിച്ചു കൊടുക്കേണ്ടതിന്റെയും ബാധ്യത ആർക്കാണ്?എങ്ങനെയാണ് സത്യം വിനിമയം ചെയ്യപ്പെടെണ്ടത്?'ഖൌലൻ ലയ്യിന" "മൌഇളത്തുൽ ഹസന" തുടങ്ങി ഒരുപാട് നിർദേശങ്ങൾ വേദ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. നല്ലവാക്ക്, മൃദുലമായ സംസാരം, ഹൃദ്യമായ ഉപദേശം, ഇതൊക്കെയാണല്ലോ ഇതിന്റെ മലയാളം.കടുത്ത ധിക്കാരിയും സത്യ നിഷെധിയുമായ ഫിർഔനോഡ്‌ പോലും സംവദിക്കാൻ മൂസാ പ്രവാചകനോട് ദൈവം കൽപ്പിച്ചത് "ഖൌലൻ ലയ്യിന" എന്ന പ്രയോഗമാണ്. ഹൃദ്യമായ സംസാരം /നല്ല വാക്ക് എന്നൊക്കെയാണല്ലോ അതിനെ മലയാളീകരിച്ചാൽ കിട്ടുന്ന ഉത്തരം.പക്ഷെ, തമ്മ തമ്മിൽ പോലും ഈ നിർദേശം പാലിക്കാത്തവരാണ് ഞാൻ ഉൾപ്പടെ ഇസ്‌ലാമിക വിശ്വാസികളിൽ പലരും . വേദഗ്രന്ഥത്തിന്റെ ഈ ഉപദേശങ്ങളൊന്നുംനമുക്ക് വേണ്ടിയല്ലെന്നുണ്ടോ? മാന്യതയും സഭ്യതയും സഹിഷ്ണുതയും ദീനി പ്രവർത്തകർക്ക് ബാധകമല്ലെന്നുണ്ടോ?ഇങ്ങൊട്ട് എങ്ങിനെ പെരുമാറുന്നു, അല്ലെങ്കിൽ എങ്ങിനെയൊക്കെ വിമർഷിക്കുന്നു,അതുമല്ലെങ്കിൽ എങ്ങിനെയൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നു അതു പോലെ തന്നെ അങ്ങോട്ടും തിരിച്ചു പറയും, ചെയ്യും എന്ന സമീപനവും ഇസ്‌ലാമികമാണോ? തിരുനബി ചര്യയാണോ? #


പൊതു സമൂഹത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് "കാഫിർ'.

ആരാണ് കാഫിർ?

'സത്യ നിഷേധി' എന്ന് ഒറ്റവാക്കിൽ പറയാം.സത്യം അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നവനാകുമല്ലോ അപ്പോൾ കാഫിർ.അപ്പോൾ സത്യം ബോധ്യപ്പെടുത്തികൊടുക്കേണ്ടതിന്റെയും അറിയിപ്പിച്ചു കൊടുക്കേണ്ടതിന്റെയും ബാധ്യത ആർക്കാണ്?എങ്ങനെയാണ് സത്യം വിനിമയം ചെയ്യപ്പെടെണ്ടത്?'ഖൌലൻ ലയ്യിന" "മൌഇളത്തുൽ ഹസന" തുടങ്ങി ഒരുപാട് നിർദേശങ്ങൾ വേദ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. നല്ലവാക്ക്, മൃദുലമായ സംസാരം, ഹൃദ്യമായ ഉപദേശം, ഇതൊക്കെയാണല്ലോ ഇതിന്റെ മലയാളം.കടുത്ത ധിക്കാരിയും സത്യ നിഷെധിയുമായ ഫിർഔനോഡ്‌ പോലും സംവദിക്കാൻ മൂസാ പ്രവാചകനോട് ദൈവം കൽപ്പിച്ചത് "ഖൌലൻ ലയ്യിന" എന്ന പ്രയോഗമാണ്.

ഹൃദ്യമായ സംസാരം /നല്ല വാക്ക് എന്നൊക്കെയാണല്ലോ അതിനെ മലയാളീകരിച്ചാൽ കിട്ടുന്ന ഉത്തരം.പക്ഷെ, തമ്മ തമ്മിൽ പോലും ഈ നിർദേശം പാലിക്കാത്തവരാണ് ഞാൻ ഉൾപ്പടെ ഇസ്‌ലാമിക വിശ്വാസികളിൽ പലരും . വേദഗ്രന്ഥത്തിന്റെ ഈ ഉപദേശങ്ങളൊന്നുംനമുക്ക് വേണ്ടിയല്ലെന്നുണ്ടോ? മാന്യതയും സഭ്യതയും സഹിഷ്ണുതയും ദീനി പ്രവർത്തകർക്ക് ബാധകമല്ലെന്നുണ്ടോ?ഇങ്ങൊട്ട് എങ്ങിനെ പെരുമാറുന്നു, അല്ലെങ്കിൽ എങ്ങിനെയൊക്കെ വിമർഷിക്കുന്നു,അതുമല്ലെങ്കിൽ എങ്ങിനെയൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നു അതു പോലെ തന്നെ അങ്ങോട്ടും തിരിച്ചു പറയും, ചെയ്യും എന്ന സമീപനവും ഇസ്‌ലാമികമാണോ? തിരുനബി ചര്യയാണോ?
#Hussain Thangal Vatanappally

No comments:

Post a Comment