നരകം
#നരകം#
നരകം മനുഷ്യനു തമാശയാണു . നീ നരകത്തിൽ പോകും ഞാൻ സ്വർഗ്ഗത്തിൽ പോകും എന്ന് കളിയാക്കാൻ ആണു നരകം എന്നത് നമ്മൾ ഉപയോഗിക്കാറു . പക്ഷെ നരകം എന്താണു എന്ന് വ്യക്തമായി ഖുർആനിൽ പറഞ്ഞിട്ടുണ്ടു . നരകം ആളികത്തുന്ന തീയാണു .
ഖുർആൻ പറയുന്നു . നബിയെ പറയുക എന്തിനാണു ഞാൻ നരകം ഉണ്ടാക്കിയത് എന്ന്
നിങ്ങളുടെ ദൈവം ഏകനാണു എനിക്ക് പകരം
ദൈവങ്ങളെ സങ്കൽപ്പിച്ചവനും എനിക്കു സന്താനങ്ങളെയും രൂപങ്ങളും ഉണ്ടാക്കിയവനും ഞാൻ മനുഷ്യനു ഇൽബോധനമായി അവതരിപ്പിച്ച ഖുർആനിനെ പുച്ചിക്കുകയും വളച്ചൊടിക്കുകയും ചെയ്തവനും പാപങ്ങൾ ചെയ്ത് അന്ധത ബാധിച്ചവനും എന്നെ അനുസരിക്കാത്തവനും വേണ്ടി ഉണ്ടാക്കിയതാണു നരകം
അതിന്റെ ചൂടു തൊലികളെ കരിച്ചു കളയും . അവർ വിചാരിക്കും മരിച്ച് രക്ഷപ്പ്പെടാമെന്ന് അവിടെ അവനു മരണമില്ല ഓരൊ തൊലിയും കരിയുമ്പോഴും പുതിയവ അവനു വെച്ച് കൊടുക്കും അവനു ശിക്ഷ ആസ്വദിക്കാനാണത് . അവനു ദാഹിക്കുംബോൾ ചൂടു വെള്ളം ഞാൻ കൊടുക്കും അത് കുടലുകളെ കരിച്ച് കളയും
ചലവും വയറുകളെ തിളപ്പിക്കുന്ന കായയും രക്തവുമായിരിക്കും അവനുള്ള ഭക്ഷണം . അതു തൊണ്ടയിൽ നിന്ന് ഇറക്കാൻ അവൻ കഷ്ട്പ്പെടും . അന്നു നരകവാസികൾ പറയും ഒന്നു കൂടി ഞങ്ങളെ ഭൂമിയിൽ അയക്കുമോ ഞങ്ങൾ നന്നായിക്കോളാം . അന്ന് സ്രഷ്ടാവ് പറയും നിങ്ങൾക്കു പല രീതിയിൽ ഉൽബോധനം വന്നിരുന്നല്ലോ പുച്ചിച്ച് കളഞ്ഞതല്ലേ . എനി ശിക്ഷ ആസ്വദിച്ച് കൊള്ളുക
ചൂടു 40 ഡിഗ്രീ ആയാൽ മനുഷ്യനു സഹിക്കുന്നില്ല ... ഒരു മണ്ണണ്ണ വിളക്കിന്റെ നാളത്തിന്റെ മുകളിൽ എത്ര സമയം കൈ വെക്കാൻ പറ്റും ... എന്നിട്ടും മനുഷ്യൻ അഹങ്കാരിയായിരിക്കുന്നു . അവൻ മരണ ശേഷമുള്ള വിചാരണയെ പേടിക്കുന്നില്ല.
ഖുർആൻ പറയുന്നു നിങ്ങൾ നരകമെങ്ങാനും കണ്ടിരുന്നെങ്കിൽ എനിക്കു സുജൂദ് ചെയ്യുന്നവരിൽ ഒന്നാമനായേനെ ...
നരകത്തിൽ നിന്ന് സ്രഷ്ടാവ് നമ്മളെ എല്ലാം രക്ഷിക്കട്ടെ ... അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടി തരുമാറാകട്ടെ...
Tuesday, 9 August 2016
നരകം
Subscribe to:
Post Comments (Atom)
No comments:
Post a Comment