Friday, 29 July 2016

Pmk usthad

Ssf sahityoalsav logo

Ap usthad qamarul ulama

Ap usthad

കാന്തപുരം അനുഭവക്കുറിപ്പ്:   ഈ കഴിഞ റമളാനിന്റെ അവസാന ദിവസം: കുന്ദമംഗലത്തിനടുത്ത്: എന്റെ പെങ്ങളുടെ വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ: മർകസിൽ ഒന്ന് കയറാമെന്ന് വെച്ചുേ അങ്ങിനെ മർകസിന്റെ പള്ളിയിൽ കയറി ളു ഹർനിസ്കാരത്തിന്റെ :ജമാഅത്തിനായി കാത്തിരിക്കുമ്പോൾ ( പെരുന്നാളിന്റെ തലേ ദിവസമായത് കാരണം: മർകസിലെ അന്തേവാസികളിയധികവും നാട്ടിൽ പോയിരുന്നു) പെട്ടെന്നാണ് ഒരു തെളിനീർ കാറ്റുപോലെ പള്ളിയുടെ അരികെ: ഒരു വണ്ടി വന്നു നിർത്തുന്നു: അതിൽ നിന്ന് അതാ ഇങ്ങിവരുന്നു: സാക്ഷാൽ കാന്തപുരമെന്ന്: ചുരിക്കിവിളിക്കുന്ന: ഖമറുൽ ഉലമ :വണ്ടിയിൽ നിന്ന് ഇറങ്ങാനും: പള്ളിയിലേക്ക് കയറാനും: ഏറെ ബുദ്ധിമുട്ടുന്നു: രണ്ടു കാലിലും: ദീർഘയാത്രയും: ഉറക്കമൊഴിച്ചിലും: കൊണ്ടാണെന്ന് തോന്നുന്നു: വല്ലാതെ നീര് വന്നു തടിച്ചിരിക്കുന്നു: എന്താണെന്നറിയില്ല ഉസ്താദിനെ കണ്ടതും മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി: വീണുകിട്ടിയ നിധി: പള്ളിയിൽ കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു: പിന്നീട് വാതിലിനരികെ ചെന്ന് പുറമേക്കൊക്കെ: ഒരു ചെറു വീക്ഷണം: ഏതോ ഒരു വിദ്യാർത്ഥി വന്ന്: ഒരു മുസല്ലവിരിച്ചു കൊടുത്തു: അതിൽ കയറി നിന്ന് രണ്ട് നാല് റകഅത്ത് സുന്നത്ത് നിസ്കാരം: ശേഷം പിന്നോട്ടൊന്ന് കണ്ണോടിച്ചു: അർത്ഥം മനസ്സിലായി എന്നവണ്ണം :മുഅദ്ദിൻ വന്ന്: ഇഖാമത്ത് കൊടുത്തു: ഇമാമായി ഉസ്താദ് തന്നെ: കിട്ടി എനിക്ക്വീണ്ടും അപൂർവ്വമായി ലഭിക്കുന്ന ഇമാമിനെ അല്ലാഹുവിനെ സ്തുതിച്ചു: നിസ്കാരം: ശരീരത്തിന് തീരെ സുഖമില്ലാതിരുന്നിട്ടും: വളരെ ബുദ്ധിമുട്ടി നിന്നു തന്നെയുള്ള നിസ്കാരം:( ചെറിയൊരു വേദന വരുമ്പോഴേക്ക് കസേരയിൽ അഭയം പ്രാപിക്കുന്ന സാധാരണക്കാരെ ഓർമ്മ വന്നു ) നിസ്കാരം കഴിഞ്ഞതിന് ശേഷം: ചെറിയൊരു ഉപദേശത്തിന് വേണ്ടി എഴുന്നേറ്റു: നിൽക്കാൻ കഴിയാത്തത് കാരണം: കസേരയിലിരുന്നു: പാവം: വീണ്ടും നമുക്ക് പാഠം പ്രസംഗത്തിനുള്ള മൈക്ക് എടുത്തു കൊടുക്കാൻ പറഞ്ഞു: മുഅദ്ദിൻ മൈക്ക് വെച്ച് കൊടുക്കാൻ ശ്രമിച്ചു: എത്രയായിട്ടും മൈക്ക് ശരിയായി നിൽക്കുന്നില്ല: പത്ത് പതിനഞ്ച് മിനിട്ടോളം വേണ്ടി വന്നു മൈക്ക് ശരിയാവാൻ: ഞാൻ കരുതി ഇപ്പോൾ .. അവനെ ചീത്ത പറയും: ശകാരിക്കും: ഒന്നുമില്ല: അവനെ നോക്കി ക്ഷമാപൂർവ്വം :സ്വതസിദ്ധ ബാവത്തിൽ പുഞ്ചിരിക്കുന്നു: എനിക്കൽഭുതമായി: ആയിരക്കണക്കിന്: പള്ളികളും സ്ഥാപനങ്ങളും നിർമ്മിച്ചു നൽകുകയും പരിപാലനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന: മിനുറ്റുകൾക്ക്: മണിക്കൂറുകളുടെ വിലയുള്ള :ഒരു മഹാ 'മനീഷി യുടെ ഏളിമ: എടുത്തു ചാട്ടവും: ദേശ്യവും പ്രകടിപ്പിക്കുന്ന: അവരുടെ അനുയായികൾ: ഇതൊന്ന് കണ്ടിരുന്നെങ്കിൽ ' എന്നാശിച്ചുപോയി: ഉപദേശത്തിന് ശേഷം: കാശ്മീരി കുട്ടികളിലേക്ക് നോക്കി: ഹിന്ദിയിൽ: കാശ്മീരി വാല ഹാത്ത് ഉട്ടാ ഒ :( കൈ പൊക്കാൻ ) 100 ൽ പരം കാശ്മീരി കുട്ടികൾ കൈപൊക്കി: വീണ്ടും: കൽ ഈദ് കാദിൻ: കാശ്മീരി കുട്ടികൾ: ഒന്നിച്ച്: അല്ലാഹു അക്ബർ: വീണ്ടും അവരോടായി: കൽചാലിയം ജാനേ വാലാ ഹെ (നാളെ നിങ്ങൾക്ക് ചാലിയത്താണ് പെരുന്നാൾ നിസ്കാരം) കാശ്മീരികൾ എല്ലാവരും: സന്തോഷം കൊണ്ട് മതി മറക്കുന്നു: ചെറിയൊരു പുഞ്ചിരിയോടെ ഉസ്താദ് വീണ്ടും: ആപ് ലോക് ബഹുത് ഖുശി ഹോ ത്താ ഹും: ബിരിയാണി: ഖാനെ കാ ഹെ: ഹും (നിങ്ങൾ വളരെ സന്തോഷ വൻ മാരാണല്ലെ :ബിരിയാണികഴിക്കാ മല്ലൊ: എന്നു കരുതിയാണല്ലെ :കാശ്മീരികൾ: ഒരേ സ്വരത്തോടെ: ന ഹീ ഹെ ഉസ്താദ് :ആപ് കാ പീച്ചെനമാസ് പട്നാ കേ ലിയേ (അല്ല ഉസ്താ ദെ: അങ്ങയുടെ: കൂടെ പെരുന്നാൾ നിസ്കരിക്കാമല്ലൊ എന്ന് കരുതിയാണ് ) ഞങ്ങളെല്ലാം പെട്ടെന്ന് ഉസ്താദിന്റെ മുഖത്തേക്ക് നോക്കി: കണ്ണിൽ നിന്ന് വെള്ളം വരുന്നു: ഞങ്ങളോടും കരഞ്ഞ് പോയി: ശേഷം ഞ്ഞങ്ങളോടായി പറഞ്ഞു: നോക്കൂ അവർക്ക് എന്റെ കൂടെ നിസ്കരിക്കാനാണത്രെ: അതിനു ശേഷം: എഴുന്നേറ്റപ്പോൾ: കാശ്മീരി കുട്ടികൾ: തള്ളേക്കാഴിയെ കണ്ട: കോഴിക്കുഞ്ഞുങ്ങളെ പോലെ: ചുറ്റിലും നിന്ന്: ഉമ്മ വെക്കുകയോ കൈ പിടിച്ചു വലിക്കുകയോ: എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്: അവർക്ക് തന്നെ അറിയില്ല: കണ്ടു നിന്ന ഞങ്ങളോട് വീണ്ടും കരഞ്ഞ് പോയി.: ഉറ്റവരോ: ഉടയവരോ ഇല്ലാത്ത :നാടും: വീടും: വിട്ടുള്ള വാസത്തിനിടയിലെ :സ്വന്തം വാപ്പയെക്കാൾ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന: ഉസ്താദിനോടുള്ള അവരുടെ മഹബ്ബത്ത്: അൽഭുതം: കുറച്ചു മാറി: സ്വന്തം മകൻ: അബ്ദുൽ ഹകീം അസ്ഹരി നിൽപ്പുണ്ട്: അവനെ ഒന്ന് നോക്കുകയൊ: കുശലം പറയുകയൊ: ഒന്നും ചെയ്തില്ല: യതീമുകളുടെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുതെന്ന: തിരുനബിയുടെ ഓർമപ്പെടുത്തലായിരിക്കാം അതിന് കാരണം ) ചോട് ചോട് ഖൽ ദേകേക്കാ: എന്നും പറഞ്ഞ് വീണ്ടും മുറ്റത്ത്: കാത്തു നിൽക്കുന്ന വണ്ടിയിൽ കയറി: വീണ്ടും: യതീമുകൾക്കു വേണ്ടി: അഗതികൾക്കു വേണ്ടി: സംഘടനക്കു വേണ്ടി: നാടിനും: നാട്ടുകാർക്കും വേണ്ടി: തിരിക്കാഴിയാത്ത യാത്രയിലേക്കും: കർമപഥത്തിലേക്കും: വണ്ടി കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്ന് ''അറിയാതെ: ഹൃദയം കൊണ്ട് പറഞ്ഞു പോയി: നൽകണേ അള്ളാ.......... ഹ്: ഈ മഹാമനീഷിയ്ക്ക്: ആഫിയ ത്തോടെയുള്ള ദീർഘായുസ്സും: ആപത്തു കളിൽ നിന്നും: അപകടങ്ങളിൽ നിന്നുമുള്ള: കാവലും: ആയുസ്സിന്റെ അറ്റം വരെയും: ആമീൻ യാ റബ്ബൽ ആലമീൻ😪😪😪
*اللهم صل على سيدنا محمد وعلى آله وصحبه وسلم*

Thursday, 14 July 2016

Bukhari

അലിഗഡ് യൂനിവേഴ്സിറ്റി
അറബിക് എം എ:
അബ്ദുര്റഹ്മാന് ബുഖാരിക്ക്
ഒന്നാം റാങ്ക്
കൊണ്ടോട്ടി: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി
എം എ അറബികില് അബ്ദുര്റഹ്മാന് ബുഖാരിക്ക് ഒന്നാം
റാങ്ക്. കൊണ്ടോട്ടി ബുഖാരി ദഅ്വ കോളേജിലെ കോഴ്സ്
പൂര്ത്തിയാക്കിയതിന് ശേഷം ഉന്നത പഠനത്തിനായി കേന്ദ്ര
സര്വകലാശാലയില് ചേരുകയായിരുന്നു.
എം എസ് ഒയുടെ എ എം യു കാമ്പസ്
യൂണിറ്റിലെ മുഖ്യസംഘാടകനും മലയാളി
അസോസിയേഷന് ഭാരവാഹി കൂടിയായിരുന്നു അബ്ദുര്റഹ്മാന് ബുഖാരി.
എസ് എസ് എഫ് കൊളപ്പുറം സെക്ടര്
പ്രസിഡന്റ് ആയും പ്രവര്ത്തിച്ചിരുന്നു. എസ് എസ്
എഫ് സംസ്ഥാന സാഹിത്യോത്സവിലെ പ്രതിഭ കൂടിയായ
ബുഖാരി ദേശീയ അന്തര്ദേശീയ സെമിനാറുകളില്
പ്രബന്ധം അവതിരിപ്പിച്ചിട്ടുണ്ട്. മുംബൈ
ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മഈശത്ത് ബഹുഭാഷാ
മാഗസിന്റെ പത്രാധിപനായി പ്രവര്ത്തിക്കുന്നു.
മികച്ച നേട്ടം കൈവരിച്ച അബ്ദുര്റഹ്മാന് ബുഖാരിയെ
സംഘടനാ നേതാക്കളും ബുഖാരി സ്ഥാപന മേധാവികളും
അഭിനന്ദിച്ചു.
www.facebook.com/bukharimedia
#SABIC
#BUKHARI_MEDIA

Monday, 11 July 2016

My life

ഞാൻ പഠിച്ച മദ്രസയിൽ ആരെയും വധിക്കാൻ പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരെയും ദ്രോഹിക്കാൻ പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരെയും സഹായിക്കരുതെന്ന് പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരോടും കൂട്ട് കൂടരുതെന്ന് പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ വർഗീയത പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ വർണവിവേചനം പറഞ്ഞിട്ടില്ല.

പകരം,

എന്റെ മദീനയെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
ദേശ സ്നേഹം സത്യ വിശ്വാസിയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അമുസ്ലിമിന്റെ മൃതദേഹം തന്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ എണീറ്റു നിന്ന പ്രവാചകനോട് കാരണമാരാഞ്ഞ അനുയായിയോട് അവനും ഞാനും നീയുമൊക്കെ മനുഷ്യനാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അയൽവാസി പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവൻ നമ്മുടെയാളല്ലെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അയൽവാസി മുസ്ലിമാകണമെന്ന കഥ ഞാൻ പഠിച്ചിട്ടില്ല.
വർഗീയത എന്നിൽ പെട്ടതല്ല വർഗീയത കുത്തി പൊക്കുന്നവൻ എന്നിൽ പെട്ടതല്ല വർഗീയത കാരണം വല്ലവനും മരണപ്പെട്ടാൽ അവനും എന്നിൽ പെട്ടതല്ലെന്ന് പറഞ്ഞ  പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
കാര്യ കാരണമില്ലാതെ ഒരാളെ വധിച്ചാൽ അവൻ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നവനെ പോലെയാണെന്നും ഒരാളെ രക്ഷപെടുത്തിയാൽ ലോകത്തുള്ള മുഴുവൻ ജനങ്ങളെയും രക്ഷപ്പെടുത്തിയ പോലെയുമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
കറുകറുത്ത ബിലാലിനെയും വെളു വെളുത്ത സഹദിനെയും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിപ്പിച് തന്റെ മാർഗം തുറന്ന് കാണിച്ച പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അറേബ്യയെ തന്റെ കൈയ്യൂക്ക് കൊണ്ട് വിറപ്പിച്ചിരുന്ന ഉമറിനെ മാറ്റിയെടുത് ലോകം കൊതിക്കുന്ന ഭരണാധികാരിയാക്കി മാറ്റിയ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.

ഇവിടെ എവിടെയാണ് കൂട്ടുകാരെ പ്രവാചകന് പിഴവ് പറ്റിയത്,എവിടെയാണ് കൂട്ടരേ ഇസ്ലാമിന് പിഴച്ചത് ?..
'സ്വർഗ്ഗ രാജ്യം' തേടി പോയവർക്കല്ലേ പിഴച്ചത് ?
പ്രവാചകനേം ഇസ്ലാമിനേം തിരിച്ചറിയുന്നതിലല്ലേ അവർക്ക് പിഴച്ചത് ?

Muhammed shafi ponnad

Muhammed shafi ponnad

Friday, 8 July 2016

Zakir nayik who?

"തിരിഞ്ഞു നോട്ടം"
**********************
നിരപരാധികളായ നിരവധി മുസ്ലിമീങ്ങളെ കൊന്നു തള്ളിയാണ് ലോകത്ത് സലഫിസം വളർത്തിയത്. ഇസ്‌ലാമിക ചരിത്ര സ്മാരകങ്ങൾ മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങൾ അടക്കം ഇവർ അടിച്ചുപൊളിച്ചു തരിപ്പണമാക്കി. വിശുദ്ധ കഅബ വരെ കൊള്ളയടിക്കപ്പെട്ടു. അതിനവർ ഓതിയാൽ ഖുർആനും ഹദീസുമാണ്.

സലഫിസം വീണ്ടും പുരോഗമിച്ചു ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ലക്ഷ്യത്തിലേക്ക്  മുസ്ലിം ബ്രദർ ഹുഡ്, ISIS പോലുള്ള ആധുനിക നാമങ്ങൾ കൊണ്ടു പുതുക്കിപ്പണിതു. ബാക്കിയുള്ള രാജ്യങ്ങളും പള്ളികളും തകർക്കുന്ന തിരക്കിലാണവർ. വിശുദ്ധ ഹറാമുകളോട് വരെ അക്രമങ്ങൾ കാണിക്കാൻ തുടങ്ങിയ കാലം. അവസാനം വിശുദ്ധ കഅബ യിലെ സന്ദർശനവും,ത്വവാഫും ഹജറുൽ അസ്‌വദ് മുത്തലും കല്ലിനെ ആരാധിക്കുന്നപോലെയാണെന്നുള്ള വാദം വരെയെത്തി. അതിനും അവർക്ക് തെളിവുകൾ ഖുർആനും ഹദീസും തന്നെ.

പാരമ്പര്യ ഇസ്‌ലാമിനെ തകർക്കുക, ഇസ്‌ലാം ഒരു ഭീകര മതമാണെന്നു വരുത്തി തീർക്കുക എന്ന ലക്ഷ്യത്തിനായി സയണിസ്റ്റുകൾ രൂപ കല്പന ചെയ്ത സങ്കടനകളാണ് ഇവയെല്ലാമെന്നും, ഘട്ടം.ഘട്ടമായി അതിന്റെ പ്രവർത്തനങ്ങൾ വിജയിക്കുന്നു എന്നതും സത്യമാവുമ്പോൾ ഓർമ്മ വരുന്ന തിരുവചനം "അന്ത്യനാളിൽ ഇസ്‌ലാം മുറുകെ പിടിക്കുന്നവർ തീക്കട്ട കയ്യിൽ പിടിച്ചപോലെയാവും" എന്നതാണ്.

വിശുദ്ധ ഖുർആനും.തിരുസുന്നത്തും അനുസരിച് ജീവിച്ചു കാണിച്ചു തന്ന പൂർവികരെ ആദരിക്കുന്നതിലൂടെയും, ആ പാരമ്പര്യത്തിലേക്കും മടങ്ങുക എന്നതാണ് ഇതിനുള്ള പരിഹാരം.

Zhakir nayik

സാക്കിർ നായിക്ക് എന്ന വ്യക്തിയുട പ്രശ്നത്തിൽ കാന്തപുരത്തെ ട്രോളുന്നവരോട്.

ഏപ്പി സമസ്ഥ എന്ന് പറയുന്നത് 40 അംഗ മുഷാവറ ആണ് '
അതിൽ ഒരു നേതാവാണ് കാന്തപുരം.
ഇപ്പോൾ ഉള്ള സഖിർ നായിക്ക് പ്രശ്നത്തിൽ
കാന്തപുരമൊ അല്ലങ്കിൽ മറ്റു 39 പേരൊ സാഖിർ നായിക്കിനെ പറ്റി മോശമായത് ഒന്നും പറഞ്ഞിട്ടില്ല'
എന്നാൽ ഏതങ്കിലും ചിലർ സാഖിർ നായിക്കിനെ പറ്റി എന്തങ്കിലും പറയുന്നതിൽ  സംഗടനക്കു ഒരു ബന്തവും ഇല്ലാ. അത് കൊണ്ട്  ആരങ്കിലും എന്തെങ്കിലും പറയുന്നത് കാന്തപുരത്തിന്റെ പേരിൽ വെച്ചു കെട്ടാതെ ഇപ്പോൾ വന്ന പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റി നിങ്ങൾ ചിന്തിക്കുക. അതാണ് സാമാന്യ മര്യാത ഉള്ളവർ ചെയ്യേണ്ടത്.
   പിന്നെ സിറാജ് പത്രത്തിൽ വന്ന വാർത്ത .
ബംഗ്ളാദേശിൽ സാക്കിർ നായിക്കിനെതിരെ തീവ്രവാത ആരോപണം വന്നു എന്ന വാർത്തയെ ഉള്ളൂ. അല്ലാത സിറാജിൽ ടിയാനെ തീവ്രവാതി എന്ന് വിളിച്ചിട്ടില്ല.
    ഗുജറാത്തിൽ ഇപ്പോൾ എന്ത് നടക്കുന്നു എന്ന് എനിക്കറിയില്ല എന്ന കാന്തപുരത്തിന്റെ വാക്ക്
" കലാപത്തെ പറ്റി എനിക്കറിയില്ല എന്ന് മാധ്യമ പത്രം വളച്ചൊടിച്ച പോലെയും
സ്ത്രീകൾക്കേ പ്രസവിക്കാൻ കഴിയൂ എന്നത്
"സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമെ കഴിയൂ എന്നും വളച്ചൊടിച്ചു വാർത്ത കൊടുത്ത പോലെ
സിറാജ് പത്രത്തിൽ സാക്കിർ നായിക്കിന്റെ പ്രശ്നം വളച്ചൊടിച്ച് കൊടുത്തിട്ടും ഇല്ല.

അതും ട്രോളുന്നവർ മനസ്സിലാക്കുക.
പിന്നെ ജമാത്തെ ഇസ്‌ലാമിക്ക് മഅദനിയോടില്ലാത്ത ഈ സ്നേഹം സാകിർ നയിക്കിനോട് ഉണ്ടായത് എന്തു കൊണ്ടാണ് എന്നു പച്ച വെള്ളം കുടിക്കുന്ന എല്ലാവർക്കും അറിയാവും, അന്തം കമ്മികളായി പോയല്ലോ ജമാഅത്തെ കുട്ടികളെ നിങ്ങൾ (ഫീലിംഗ് sad& പുച്ഛം)

Wednesday, 6 July 2016

Imam bukhari

ശവ്വാൽ 1
വിശ്രുത ഹദീസ് പണ്ഡിതൻ ഇമാo ബുഖാരി ലോക കത്തോട് വിട ചൊല്ലി.
അസ്വഹുൽ കുതുബ് ബഅദ കിതാബില്ലാഹ്(ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരിക ഗ്രന്ഥം) സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് .
ഹദീസ് പണ്ഡിതനും വർത്തക പ്രമാണിയുമായ ശൈഖ് ഇസ്മാഈൽ എന്ന വരുടെ മകനായി ഇന്നത്തെ ഉസ്ബക്കിസ്ഥാൻ ഉൾകൊള്ളുന്ന പുരാതന ഖുറാസാനിലെ ബുഖാറ പട്ടണത്തിൽ ഹിജ്റ 194 ലാണ് ജനനം. മുഹമ്മദ് എന്ന് പേര്, അബൂ അബ്ദില്ല ഓമനപ്പേര് ,സ്ഥാനപ്പേര് അമീറുൽ മുഅമിനീന ഫിൽ ഹദീസ്.
പൂർണനാമം: അബൂ അബ്ദില്ലാഹി മുഹമ്മദുബ്നു ഇസ്മാഈലുബ്നു മുഗീറതു ബ്നു ബർദിസ്ബ അൽ ജു അഫി അൽ ബുഖാരി(റ)
        ചെറുപ്പത്തിലേ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരി (റ)വിന് തന്റെ മാതാവിന്റെ നിരന്തരമായ പ്രാർത്ഥനയിലൂടെ കാഴ്ച ലഭിച്ചു. പിതാവ് ഇസ്മാഈൽ എന്ന വരിൽ നിന്ന് തുടങ്ങിയ ജ്ഞാന സഞ്ചാരം അബു അബ്ദില്ലാഹിബ്നു ൽ മുസ്നദി, ശൈഖ് മുഹമ്മദ് ബ്നു സലാം, ഇബ്രാഹീമുബ്നു അശ്അസ്, മുഹമ്മദ് ബ്നു യൂസുഫ് തുടങ്ങിയ പണ്ഡിത പ്രമുഖരിലൂടെ കടന്നു പോയി.
പതിനാറ് വയസ്സായപ്പോഴേക്ക് ഇമാം മാലിക് (റ) വിന്റെ മുവത്വയs ക്കമുള്ള ഹദീസ് ശേഖരങ്ങൾ ഹൃദ്യസ്തമാക്കി.
               ഇമാം ബുഖാരിയെ ഉദ്ധരിച്ച് സഹ്ലുബ്നു ബരിയ്യ് പറയുന്നു സിറിയ, അൽജസീറ, ഈജിപ്ത് എന്നിവിടങ്ങളിൽ രണ്ട് പ്രാവശ്യവും ബസ്വറയിൽ നാലു പ്രാവശ്യവും സന്ദർശനം നടത്തി, ഹിജാസിൽ ആറു വർഷം താമസിച്ചു.ഭാഷാശൈലികളും വൈവിധ്യങ്ങളും തൊട്ടറിയാനും കൃത്യമായ ചരിത്രബോധം രൂപപ്പെടുത്താനും ഈ യാത്രകളുപകരിച്ചിട്ടുണ്ട്‌. തീക്ഷ്ണമായ പ്രതികൂല സന്ധിയിലും കഠിനാധ്വാനത്തിന്റെ പകലിരവുകൾ സമർപ്പിച്ച് കൊണ്ടാണ് ഇമാം ബുഖാരി(റ) ഹദീസുകൾ സ്വീകരിച്ചത്.
        അൽ ഹാഫിള് അബൂ അഹ്മദ് ബ്ൻ അദിയ്യ് (റ) ഇമാം ബുഖാരിയുടെ ഓർമശക്തിയും ബുദ്ധികൂർമയും വ്യക്തമാക്കുന്ന ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം:
    ബുഖാരി ഇമാം ബഗ് ദാദിലെത്തിയതറിഞ്ഞ് ഹദീസ് പണ്ഡിതർ തടിച്ച് കൂടി.എന്നാൽ ചിലർ ബുഖാരി (റ) വിനെ പരീക്ഷിക്കാൻ തീരുമാനിച്ചു ,പദ്ധതി ആവിഷ്കരിച്ചു. നൂറ് ഹദീസുകൾ കണ്ടത്തി, പത്ത് പണ്ഡിതരെ അണിയിച്ചൊരുക്കി, ഹദീസുകളുടെ മത്നു കളും സനദുകളും (മൂലവാക്യങ്ങളും നിവേദന പരമ്പരകളും) കൂട്ടിക്കലർത്തി പത്ത് ഹദീസുകൾ ഒരാൾക്ക് എന്ന നിലയിൽ വീതം വെച്ചു.
സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഖുറാ സാനിലെയും ബഗ്ദാദിലെയും പ്രമുഖ പണ്ഡിതർ സന്നിഹിതമായ തിങ്ങിനിറഞ്ഞ സദസ്സ്,
ഇമാം ബുഖാരി കടന്നു വരുന്നു...
ബുഖാരി(റ)വിനെ കൊച്ചാക്കാൻ മുൻകൂട്ടിയുണ്ടാക്കിയ ആസൂത്രണത്തിന്റെ ഭാഗമായി ഒരാൾ തന്ന്റെ വികലമായ ഹദീസ് വായിച്ചു. ശേഷം അതേക്കുറിച്ച് ഇമാം ബുഖാരിയോട് ചോദിച്ചപ്പോൾ 'എനിക്കറിയില്ല' എന്ന് പ്രത്യുത്തരം നൽകി.ഇങ്ങനെ പത്ത് പേരും തങ്ങളുടെ ഹദീസിനെക്കുറിച്ച് ഇമാം ബുഖാരിയോട് ആരാഞ്ഞു. അവിടുന്ന് എല്ലാവരോടും ഒരേ മറുപടി' എനിക്കറിയില്ല ' അണിയറ ശിൽപിക ൾ പ്രതീക്ഷിച്ച മറുപടി തന്നെ ലഭിച്ചു.
സദസ്സിലെ പണ്ഡിതർ മുഖാമുഖം നോക്കി.വിഷമറിയാത്തവർ വിമതരെ മഹാ പണ്ഡിതരായും ബുഖാരി (റ)യെ ചെറുതായും കണ്ടു. എല്ലാo നിശ്ചലമായന്ന് കണ്ടപ്പോൾ ഇമാം ബുഖാരി മൗനത്തിന്റെ ശിരസ്സിൽ കത്തി വെച്ചു.
ഒന്നാമത്തേയാളി ലേക്ക് തിരിഞ്ഞ്: നിങ്ങൾ പറഞ്ഞ ഹദീസ് ഇതാണ് ,നിങ്ങൾ പറഞ്ഞ സനദ് ഇങ്ങനെയാണ്, ശരിയായ പരമ്പര ഇപ്രകാരമാണ്, ശരിയായ ഹദീസ് ഇതാണ്. അവർ ഇമാം ബുഖാരി(റ) വിന്റെ ഓർമ ശക്തിയുടെ അനവരതമായ അതിമിക വിന്  മുന്നിൽ തലകുനിച്ച് പിന്മാറി.
വിമതരുദ്ധരിച്ച ഹദീസുകൾ പോലും മന:പാഠമാക്കിയ ഇമാം ബുഖാരിയുടെ ഓർമശക്തിയെ ലോകം അംഗീകരിച്ചു.
      (മുഖദ്ദിമതു ഫത്ഹിൽ ബാരി)
           അബ്ദുൽ വാഹിദ് ബ്ൻ ആദമുത്വ വാ വീസി എന്നവർ പറയുന്നു:
ഞാൻ നബി (സ) യെ സ്വപ്നം കണ്ടു അവിടുന്ന് ആരെയോ വെയ്റ്റ് ചെയ്യുകയാണ് ഞാൻ മുത്ത് നബിയോട് വിഷയമാരാഞ്ഞു, അവിടുന്ന് പ്രതിവചിച്ചു: ഞാൻ മുഹമ്മദ് ബ്ൻ ഇസ്മാഈലിനെ കാത്ത്  നിൽക്കുകയാണ്. ഞാൻ പിന്നീടാണ് ഇമാം ബുഖാരി (റ) യുടെ വിയോഗ വാർത്തയറിയുന്നത്
   (ഇർശാദുസ്സാ രി )
അവിടുത്തെ ഖബ് റിൽ നിന്നും ദിവസങ്ങളോളം കസ്തൂരി ഗന്ധം വമിച്ചിരുന്നുവെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു
     ലക്ഷക്കണക്കിന് ഹദീസുകൾ മന:പാഠമാക്കി, പ്രസരണം നടത്തി ആറു പതിറ്റാണ്ടിലേറെക്കാലം മുത്ത് നബി(സ)യുടെ തിരുമൊഴികൾക്ക് കാവലിരുന്ന ആ സൂര്യതേജസ് ഒരുപാട് രചനകൾ   വിശിഷ്യാ സ്വഹീഹുൽ ബുഖാരി ബാക്കി വെച്ച് ഇതുപോലൊരു ശവ്വാൽ ഒന്നിന് ലോകത്തോട് വിട പറഞ്ഞു. അല്ലാഹു നമ്മെ അവരോടൊത്ത് സ്വർഗത്തിൽ സംഗമിപ്പിക്കട്ടെ... ആമീൻ
🖋
സാലിം ആമപ്പൊയിൽ
fb BUKHARI MEDA WING
https://m.facebook.com/Bukhari-Media-Wing-1660224827574138/

Eid mubarak

Eid mubarak