Friday, 29 July 2016

Ap usthad

കാന്തപുരം അനുഭവക്കുറിപ്പ്:   ഈ കഴിഞ റമളാനിന്റെ അവസാന ദിവസം: കുന്ദമംഗലത്തിനടുത്ത്: എന്റെ പെങ്ങളുടെ വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ: മർകസിൽ ഒന്ന് കയറാമെന്ന് വെച്ചുേ അങ്ങിനെ മർകസിന്റെ പള്ളിയിൽ കയറി ളു ഹർനിസ്കാരത്തിന്റെ :ജമാഅത്തിനായി കാത്തിരിക്കുമ്പോൾ ( പെരുന്നാളിന്റെ തലേ ദിവസമായത് കാരണം: മർകസിലെ അന്തേവാസികളിയധികവും നാട്ടിൽ പോയിരുന്നു) പെട്ടെന്നാണ് ഒരു തെളിനീർ കാറ്റുപോലെ പള്ളിയുടെ അരികെ: ഒരു വണ്ടി വന്നു നിർത്തുന്നു: അതിൽ നിന്ന് അതാ ഇങ്ങിവരുന്നു: സാക്ഷാൽ കാന്തപുരമെന്ന്: ചുരിക്കിവിളിക്കുന്ന: ഖമറുൽ ഉലമ :വണ്ടിയിൽ നിന്ന് ഇറങ്ങാനും: പള്ളിയിലേക്ക് കയറാനും: ഏറെ ബുദ്ധിമുട്ടുന്നു: രണ്ടു കാലിലും: ദീർഘയാത്രയും: ഉറക്കമൊഴിച്ചിലും: കൊണ്ടാണെന്ന് തോന്നുന്നു: വല്ലാതെ നീര് വന്നു തടിച്ചിരിക്കുന്നു: എന്താണെന്നറിയില്ല ഉസ്താദിനെ കണ്ടതും മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി: വീണുകിട്ടിയ നിധി: പള്ളിയിൽ കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു: പിന്നീട് വാതിലിനരികെ ചെന്ന് പുറമേക്കൊക്കെ: ഒരു ചെറു വീക്ഷണം: ഏതോ ഒരു വിദ്യാർത്ഥി വന്ന്: ഒരു മുസല്ലവിരിച്ചു കൊടുത്തു: അതിൽ കയറി നിന്ന് രണ്ട് നാല് റകഅത്ത് സുന്നത്ത് നിസ്കാരം: ശേഷം പിന്നോട്ടൊന്ന് കണ്ണോടിച്ചു: അർത്ഥം മനസ്സിലായി എന്നവണ്ണം :മുഅദ്ദിൻ വന്ന്: ഇഖാമത്ത് കൊടുത്തു: ഇമാമായി ഉസ്താദ് തന്നെ: കിട്ടി എനിക്ക്വീണ്ടും അപൂർവ്വമായി ലഭിക്കുന്ന ഇമാമിനെ അല്ലാഹുവിനെ സ്തുതിച്ചു: നിസ്കാരം: ശരീരത്തിന് തീരെ സുഖമില്ലാതിരുന്നിട്ടും: വളരെ ബുദ്ധിമുട്ടി നിന്നു തന്നെയുള്ള നിസ്കാരം:( ചെറിയൊരു വേദന വരുമ്പോഴേക്ക് കസേരയിൽ അഭയം പ്രാപിക്കുന്ന സാധാരണക്കാരെ ഓർമ്മ വന്നു ) നിസ്കാരം കഴിഞ്ഞതിന് ശേഷം: ചെറിയൊരു ഉപദേശത്തിന് വേണ്ടി എഴുന്നേറ്റു: നിൽക്കാൻ കഴിയാത്തത് കാരണം: കസേരയിലിരുന്നു: പാവം: വീണ്ടും നമുക്ക് പാഠം പ്രസംഗത്തിനുള്ള മൈക്ക് എടുത്തു കൊടുക്കാൻ പറഞ്ഞു: മുഅദ്ദിൻ മൈക്ക് വെച്ച് കൊടുക്കാൻ ശ്രമിച്ചു: എത്രയായിട്ടും മൈക്ക് ശരിയായി നിൽക്കുന്നില്ല: പത്ത് പതിനഞ്ച് മിനിട്ടോളം വേണ്ടി വന്നു മൈക്ക് ശരിയാവാൻ: ഞാൻ കരുതി ഇപ്പോൾ .. അവനെ ചീത്ത പറയും: ശകാരിക്കും: ഒന്നുമില്ല: അവനെ നോക്കി ക്ഷമാപൂർവ്വം :സ്വതസിദ്ധ ബാവത്തിൽ പുഞ്ചിരിക്കുന്നു: എനിക്കൽഭുതമായി: ആയിരക്കണക്കിന്: പള്ളികളും സ്ഥാപനങ്ങളും നിർമ്മിച്ചു നൽകുകയും പരിപാലനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന: മിനുറ്റുകൾക്ക്: മണിക്കൂറുകളുടെ വിലയുള്ള :ഒരു മഹാ 'മനീഷി യുടെ ഏളിമ: എടുത്തു ചാട്ടവും: ദേശ്യവും പ്രകടിപ്പിക്കുന്ന: അവരുടെ അനുയായികൾ: ഇതൊന്ന് കണ്ടിരുന്നെങ്കിൽ ' എന്നാശിച്ചുപോയി: ഉപദേശത്തിന് ശേഷം: കാശ്മീരി കുട്ടികളിലേക്ക് നോക്കി: ഹിന്ദിയിൽ: കാശ്മീരി വാല ഹാത്ത് ഉട്ടാ ഒ :( കൈ പൊക്കാൻ ) 100 ൽ പരം കാശ്മീരി കുട്ടികൾ കൈപൊക്കി: വീണ്ടും: കൽ ഈദ് കാദിൻ: കാശ്മീരി കുട്ടികൾ: ഒന്നിച്ച്: അല്ലാഹു അക്ബർ: വീണ്ടും അവരോടായി: കൽചാലിയം ജാനേ വാലാ ഹെ (നാളെ നിങ്ങൾക്ക് ചാലിയത്താണ് പെരുന്നാൾ നിസ്കാരം) കാശ്മീരികൾ എല്ലാവരും: സന്തോഷം കൊണ്ട് മതി മറക്കുന്നു: ചെറിയൊരു പുഞ്ചിരിയോടെ ഉസ്താദ് വീണ്ടും: ആപ് ലോക് ബഹുത് ഖുശി ഹോ ത്താ ഹും: ബിരിയാണി: ഖാനെ കാ ഹെ: ഹും (നിങ്ങൾ വളരെ സന്തോഷ വൻ മാരാണല്ലെ :ബിരിയാണികഴിക്കാ മല്ലൊ: എന്നു കരുതിയാണല്ലെ :കാശ്മീരികൾ: ഒരേ സ്വരത്തോടെ: ന ഹീ ഹെ ഉസ്താദ് :ആപ് കാ പീച്ചെനമാസ് പട്നാ കേ ലിയേ (അല്ല ഉസ്താ ദെ: അങ്ങയുടെ: കൂടെ പെരുന്നാൾ നിസ്കരിക്കാമല്ലൊ എന്ന് കരുതിയാണ് ) ഞങ്ങളെല്ലാം പെട്ടെന്ന് ഉസ്താദിന്റെ മുഖത്തേക്ക് നോക്കി: കണ്ണിൽ നിന്ന് വെള്ളം വരുന്നു: ഞങ്ങളോടും കരഞ്ഞ് പോയി: ശേഷം ഞ്ഞങ്ങളോടായി പറഞ്ഞു: നോക്കൂ അവർക്ക് എന്റെ കൂടെ നിസ്കരിക്കാനാണത്രെ: അതിനു ശേഷം: എഴുന്നേറ്റപ്പോൾ: കാശ്മീരി കുട്ടികൾ: തള്ളേക്കാഴിയെ കണ്ട: കോഴിക്കുഞ്ഞുങ്ങളെ പോലെ: ചുറ്റിലും നിന്ന്: ഉമ്മ വെക്കുകയോ കൈ പിടിച്ചു വലിക്കുകയോ: എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്: അവർക്ക് തന്നെ അറിയില്ല: കണ്ടു നിന്ന ഞങ്ങളോട് വീണ്ടും കരഞ്ഞ് പോയി.: ഉറ്റവരോ: ഉടയവരോ ഇല്ലാത്ത :നാടും: വീടും: വിട്ടുള്ള വാസത്തിനിടയിലെ :സ്വന്തം വാപ്പയെക്കാൾ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന: ഉസ്താദിനോടുള്ള അവരുടെ മഹബ്ബത്ത്: അൽഭുതം: കുറച്ചു മാറി: സ്വന്തം മകൻ: അബ്ദുൽ ഹകീം അസ്ഹരി നിൽപ്പുണ്ട്: അവനെ ഒന്ന് നോക്കുകയൊ: കുശലം പറയുകയൊ: ഒന്നും ചെയ്തില്ല: യതീമുകളുടെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുതെന്ന: തിരുനബിയുടെ ഓർമപ്പെടുത്തലായിരിക്കാം അതിന് കാരണം ) ചോട് ചോട് ഖൽ ദേകേക്കാ: എന്നും പറഞ്ഞ് വീണ്ടും മുറ്റത്ത്: കാത്തു നിൽക്കുന്ന വണ്ടിയിൽ കയറി: വീണ്ടും: യതീമുകൾക്കു വേണ്ടി: അഗതികൾക്കു വേണ്ടി: സംഘടനക്കു വേണ്ടി: നാടിനും: നാട്ടുകാർക്കും വേണ്ടി: തിരിക്കാഴിയാത്ത യാത്രയിലേക്കും: കർമപഥത്തിലേക്കും: വണ്ടി കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്ന് ''അറിയാതെ: ഹൃദയം കൊണ്ട് പറഞ്ഞു പോയി: നൽകണേ അള്ളാ.......... ഹ്: ഈ മഹാമനീഷിയ്ക്ക്: ആഫിയ ത്തോടെയുള്ള ദീർഘായുസ്സും: ആപത്തു കളിൽ നിന്നും: അപകടങ്ങളിൽ നിന്നുമുള്ള: കാവലും: ആയുസ്സിന്റെ അറ്റം വരെയും: ആമീൻ യാ റബ്ബൽ ആലമീൻ😪😪😪
*اللهم صل على سيدنا محمد وعلى آله وصحبه وسلم*

No comments:

Post a Comment