Monday, 11 July 2016

My life

ഞാൻ പഠിച്ച മദ്രസയിൽ ആരെയും വധിക്കാൻ പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരെയും ദ്രോഹിക്കാൻ പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരെയും സഹായിക്കരുതെന്ന് പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ ആരോടും കൂട്ട് കൂടരുതെന്ന് പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ വർഗീയത പറഞ്ഞിട്ടില്ല.
ഞാൻ പഠിച്ച മദ്രസയിൽ വർണവിവേചനം പറഞ്ഞിട്ടില്ല.

പകരം,

എന്റെ മദീനയെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
ദേശ സ്നേഹം സത്യ വിശ്വാസിയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അമുസ്ലിമിന്റെ മൃതദേഹം തന്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ എണീറ്റു നിന്ന പ്രവാചകനോട് കാരണമാരാഞ്ഞ അനുയായിയോട് അവനും ഞാനും നീയുമൊക്കെ മനുഷ്യനാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അയൽവാസി പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവൻ നമ്മുടെയാളല്ലെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അയൽവാസി മുസ്ലിമാകണമെന്ന കഥ ഞാൻ പഠിച്ചിട്ടില്ല.
വർഗീയത എന്നിൽ പെട്ടതല്ല വർഗീയത കുത്തി പൊക്കുന്നവൻ എന്നിൽ പെട്ടതല്ല വർഗീയത കാരണം വല്ലവനും മരണപ്പെട്ടാൽ അവനും എന്നിൽ പെട്ടതല്ലെന്ന് പറഞ്ഞ  പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
കാര്യ കാരണമില്ലാതെ ഒരാളെ വധിച്ചാൽ അവൻ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നവനെ പോലെയാണെന്നും ഒരാളെ രക്ഷപെടുത്തിയാൽ ലോകത്തുള്ള മുഴുവൻ ജനങ്ങളെയും രക്ഷപ്പെടുത്തിയ പോലെയുമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
കറുകറുത്ത ബിലാലിനെയും വെളു വെളുത്ത സഹദിനെയും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിപ്പിച് തന്റെ മാർഗം തുറന്ന് കാണിച്ച പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.
അറേബ്യയെ തന്റെ കൈയ്യൂക്ക് കൊണ്ട് വിറപ്പിച്ചിരുന്ന ഉമറിനെ മാറ്റിയെടുത് ലോകം കൊതിക്കുന്ന ഭരണാധികാരിയാക്കി മാറ്റിയ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്.

ഇവിടെ എവിടെയാണ് കൂട്ടുകാരെ പ്രവാചകന് പിഴവ് പറ്റിയത്,എവിടെയാണ് കൂട്ടരേ ഇസ്ലാമിന് പിഴച്ചത് ?..
'സ്വർഗ്ഗ രാജ്യം' തേടി പോയവർക്കല്ലേ പിഴച്ചത് ?
പ്രവാചകനേം ഇസ്ലാമിനേം തിരിച്ചറിയുന്നതിലല്ലേ അവർക്ക് പിഴച്ചത് ?

No comments:

Post a Comment