ശവ്വാൽ 1
വിശ്രുത ഹദീസ് പണ്ഡിതൻ ഇമാo ബുഖാരി ലോക കത്തോട് വിട ചൊല്ലി.
അസ്വഹുൽ കുതുബ് ബഅദ കിതാബില്ലാഹ്(ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരിക ഗ്രന്ഥം) സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് .
ഹദീസ് പണ്ഡിതനും വർത്തക പ്രമാണിയുമായ ശൈഖ് ഇസ്മാഈൽ എന്ന വരുടെ മകനായി ഇന്നത്തെ ഉസ്ബക്കിസ്ഥാൻ ഉൾകൊള്ളുന്ന പുരാതന ഖുറാസാനിലെ ബുഖാറ പട്ടണത്തിൽ ഹിജ്റ 194 ലാണ് ജനനം. മുഹമ്മദ് എന്ന് പേര്, അബൂ അബ്ദില്ല ഓമനപ്പേര് ,സ്ഥാനപ്പേര് അമീറുൽ മുഅമിനീന ഫിൽ ഹദീസ്.
പൂർണനാമം: അബൂ അബ്ദില്ലാഹി മുഹമ്മദുബ്നു ഇസ്മാഈലുബ്നു മുഗീറതു ബ്നു ബർദിസ്ബ അൽ ജു അഫി അൽ ബുഖാരി(റ)
ചെറുപ്പത്തിലേ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരി (റ)വിന് തന്റെ മാതാവിന്റെ നിരന്തരമായ പ്രാർത്ഥനയിലൂടെ കാഴ്ച ലഭിച്ചു. പിതാവ് ഇസ്മാഈൽ എന്ന വരിൽ നിന്ന് തുടങ്ങിയ ജ്ഞാന സഞ്ചാരം അബു അബ്ദില്ലാഹിബ്നു ൽ മുസ്നദി, ശൈഖ് മുഹമ്മദ് ബ്നു സലാം, ഇബ്രാഹീമുബ്നു അശ്അസ്, മുഹമ്മദ് ബ്നു യൂസുഫ് തുടങ്ങിയ പണ്ഡിത പ്രമുഖരിലൂടെ കടന്നു പോയി.
പതിനാറ് വയസ്സായപ്പോഴേക്ക് ഇമാം മാലിക് (റ) വിന്റെ മുവത്വയs ക്കമുള്ള ഹദീസ് ശേഖരങ്ങൾ ഹൃദ്യസ്തമാക്കി.
ഇമാം ബുഖാരിയെ ഉദ്ധരിച്ച് സഹ്ലുബ്നു ബരിയ്യ് പറയുന്നു സിറിയ, അൽജസീറ, ഈജിപ്ത് എന്നിവിടങ്ങളിൽ രണ്ട് പ്രാവശ്യവും ബസ്വറയിൽ നാലു പ്രാവശ്യവും സന്ദർശനം നടത്തി, ഹിജാസിൽ ആറു വർഷം താമസിച്ചു.ഭാഷാശൈലികളും വൈവിധ്യങ്ങളും തൊട്ടറിയാനും കൃത്യമായ ചരിത്രബോധം രൂപപ്പെടുത്താനും ഈ യാത്രകളുപകരിച്ചിട്ടുണ്ട്. തീക്ഷ്ണമായ പ്രതികൂല സന്ധിയിലും കഠിനാധ്വാനത്തിന്റെ പകലിരവുകൾ സമർപ്പിച്ച് കൊണ്ടാണ് ഇമാം ബുഖാരി(റ) ഹദീസുകൾ സ്വീകരിച്ചത്.
അൽ ഹാഫിള് അബൂ അഹ്മദ് ബ്ൻ അദിയ്യ് (റ) ഇമാം ബുഖാരിയുടെ ഓർമശക്തിയും ബുദ്ധികൂർമയും വ്യക്തമാക്കുന്ന ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം:
ബുഖാരി ഇമാം ബഗ് ദാദിലെത്തിയതറിഞ്ഞ് ഹദീസ് പണ്ഡിതർ തടിച്ച് കൂടി.എന്നാൽ ചിലർ ബുഖാരി (റ) വിനെ പരീക്ഷിക്കാൻ തീരുമാനിച്ചു ,പദ്ധതി ആവിഷ്കരിച്ചു. നൂറ് ഹദീസുകൾ കണ്ടത്തി, പത്ത് പണ്ഡിതരെ അണിയിച്ചൊരുക്കി, ഹദീസുകളുടെ മത്നു കളും സനദുകളും (മൂലവാക്യങ്ങളും നിവേദന പരമ്പരകളും) കൂട്ടിക്കലർത്തി പത്ത് ഹദീസുകൾ ഒരാൾക്ക് എന്ന നിലയിൽ വീതം വെച്ചു.
സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഖുറാ സാനിലെയും ബഗ്ദാദിലെയും പ്രമുഖ പണ്ഡിതർ സന്നിഹിതമായ തിങ്ങിനിറഞ്ഞ സദസ്സ്,
ഇമാം ബുഖാരി കടന്നു വരുന്നു...
ബുഖാരി(റ)വിനെ കൊച്ചാക്കാൻ മുൻകൂട്ടിയുണ്ടാക്കിയ ആസൂത്രണത്തിന്റെ ഭാഗമായി ഒരാൾ തന്ന്റെ വികലമായ ഹദീസ് വായിച്ചു. ശേഷം അതേക്കുറിച്ച് ഇമാം ബുഖാരിയോട് ചോദിച്ചപ്പോൾ 'എനിക്കറിയില്ല' എന്ന് പ്രത്യുത്തരം നൽകി.ഇങ്ങനെ പത്ത് പേരും തങ്ങളുടെ ഹദീസിനെക്കുറിച്ച് ഇമാം ബുഖാരിയോട് ആരാഞ്ഞു. അവിടുന്ന് എല്ലാവരോടും ഒരേ മറുപടി' എനിക്കറിയില്ല ' അണിയറ ശിൽപിക ൾ പ്രതീക്ഷിച്ച മറുപടി തന്നെ ലഭിച്ചു.
സദസ്സിലെ പണ്ഡിതർ മുഖാമുഖം നോക്കി.വിഷമറിയാത്തവർ വിമതരെ മഹാ പണ്ഡിതരായും ബുഖാരി (റ)യെ ചെറുതായും കണ്ടു. എല്ലാo നിശ്ചലമായന്ന് കണ്ടപ്പോൾ ഇമാം ബുഖാരി മൗനത്തിന്റെ ശിരസ്സിൽ കത്തി വെച്ചു.
ഒന്നാമത്തേയാളി ലേക്ക് തിരിഞ്ഞ്: നിങ്ങൾ പറഞ്ഞ ഹദീസ് ഇതാണ് ,നിങ്ങൾ പറഞ്ഞ സനദ് ഇങ്ങനെയാണ്, ശരിയായ പരമ്പര ഇപ്രകാരമാണ്, ശരിയായ ഹദീസ് ഇതാണ്. അവർ ഇമാം ബുഖാരി(റ) വിന്റെ ഓർമ ശക്തിയുടെ അനവരതമായ അതിമിക വിന് മുന്നിൽ തലകുനിച്ച് പിന്മാറി.
വിമതരുദ്ധരിച്ച ഹദീസുകൾ പോലും മന:പാഠമാക്കിയ ഇമാം ബുഖാരിയുടെ ഓർമശക്തിയെ ലോകം അംഗീകരിച്ചു.
(മുഖദ്ദിമതു ഫത്ഹിൽ ബാരി)
അബ്ദുൽ വാഹിദ് ബ്ൻ ആദമുത്വ വാ വീസി എന്നവർ പറയുന്നു:
ഞാൻ നബി (സ) യെ സ്വപ്നം കണ്ടു അവിടുന്ന് ആരെയോ വെയ്റ്റ് ചെയ്യുകയാണ് ഞാൻ മുത്ത് നബിയോട് വിഷയമാരാഞ്ഞു, അവിടുന്ന് പ്രതിവചിച്ചു: ഞാൻ മുഹമ്മദ് ബ്ൻ ഇസ്മാഈലിനെ കാത്ത് നിൽക്കുകയാണ്. ഞാൻ പിന്നീടാണ് ഇമാം ബുഖാരി (റ) യുടെ വിയോഗ വാർത്തയറിയുന്നത്
(ഇർശാദുസ്സാ രി )
അവിടുത്തെ ഖബ് റിൽ നിന്നും ദിവസങ്ങളോളം കസ്തൂരി ഗന്ധം വമിച്ചിരുന്നുവെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു
ലക്ഷക്കണക്കിന് ഹദീസുകൾ മന:പാഠമാക്കി, പ്രസരണം നടത്തി ആറു പതിറ്റാണ്ടിലേറെക്കാലം മുത്ത് നബി(സ)യുടെ തിരുമൊഴികൾക്ക് കാവലിരുന്ന ആ സൂര്യതേജസ് ഒരുപാട് രചനകൾ വിശിഷ്യാ സ്വഹീഹുൽ ബുഖാരി ബാക്കി വെച്ച് ഇതുപോലൊരു ശവ്വാൽ ഒന്നിന് ലോകത്തോട് വിട പറഞ്ഞു. അല്ലാഹു നമ്മെ അവരോടൊത്ത് സ്വർഗത്തിൽ സംഗമിപ്പിക്കട്ടെ... ആമീൻ
🖋
സാലിം ആമപ്പൊയിൽ
fb BUKHARI MEDA WING
https://m.facebook.com/Bukhari-Media-Wing-1660224827574138/
Wednesday, 6 July 2016
Imam bukhari
Subscribe to:
Post Comments (Atom)
No comments:
Post a Comment