ഉദാത്ത സൗഹൃദത്തിന്റെ വശ്യതയും സൗന്ദര്യവും
പ്രകാശിപ്പിക്കാനാകണം : എസ് എസ് എഫ്
കോഴിക്കോട്: അസഹിഷ്ണുതയുടെയും അതിക്രമങ്ങളുടെയും കാലത്ത് ഉദാത്ത സൗഹൃദത്തിന്റെ വശ്യതയും സൗന്ദര്യവും പ്രകാശിപ്പിക്കാനാകണം ഈദ് ദിനത്തില്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഈദ് സന്ദേശത്തില്‍ പറഞ്ഞു. എല്ലാവരോടും ഗുണകാംക്ഷയുള്ളവരാകുകയെന്ന മത താല്‍പര്യം ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്നതാവണം ഈദാഘോഷം. മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍കൊണ്ട് ജീവിക്കുമ്പോഴാണ് അത് സാധ്യമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഓരോ മത സമൂഹത്തിനും ബാധ്യതയുണ്ട്. ദുര്‍ബലര്‍ക്കും പീഢിതര്‍ക്കും കൂടെയാണ് ഇസ്‌ലാം എക്കാലവും നിലകൊണ്ടത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരോടും ദരിദ്ര ജനങ്ങളോടുമുള്ള വിശ്വാസികളുടെ ഐക്യപ്പെടലായിരുന്നു റമളാന്‍ വ്രതം. പ്രസ്തുത ഐക്യദാര്‍ഢ്യം ഉപരിപ്ലവമല്ലെന്നും കേവല ദിനങ്ങളില്‍ പരിമിതമല്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്നതാകണം പെരുന്നാളാഘോഷവും തുടര്‍ന്നുള്ള ജീവിത ചിട്ടകളും.
No comments:
Post a Comment