*_☘കുടുംബ ജീവിതം☘_*
*🌷ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക് എനിക്ക് ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട് ആര്‍ത്തവസമയത്ത് ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക് നിഫാസ് ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട് തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി)🌷*
_☘നോക്കൂ.. ഈ മഹതി(റ) മുത്ത് നബി(സ)യെ ബഹുമാനിക്കുന്ന രൂപം..സ്വന്തം കൂടെ കിടക്കുമ്പോൾ പോലും സാധാരണ മനുഷ്യനായല്ല അവരൊക്കെ മുത്ത് നബി(സ)യെ കണ്ടത്...സ്ത്രീ സമൂഹത്തെ ഇത്രമാത്രം ആദരിച്ച് സ്നേഹിച്ച മറ്റൊരു നേതാവിനെയും കാണാൻ സാധ്യമല്ല.. ഈ ബീവി(റ)യെ ശുദ്ധിയില്ലാത്ത അവസരത്തിൽ പോലും ഒരുമിച്ച് ഒരു പുതപ്പിൽ കിടത്തിയെങ്കിൽ ആ ലോക നേതാവ്(സ)യുടെ എളിമ എത്രയാണ്...പ്രിയ പത്നിമാരോട് എത്ര സ്നേഹത്തിലാണ് മുത്ത് നബി(സ)പെറുമാറിയത്..ഈജീവിതമല്ലേ നാം മാതൃകയാക്കേണ്ടത്..ആർത്തവ,പ്രസവ സമയങ്ങളിൽ നിങ്ങൾ നൽകുന്ന സ്നേഹങ്ങളാണ് മറ്റു സമയങ്ങളിലേക്കൾ വലുത്..സ്വന്തം ആഗ്രഹങ്ങൾ അവളിൽ നിന്ന് നടക്കുമ്പോൾ മാത്രം സ്നേഹിക്കുന്നവൻ മാന്യനല്ല...ഈ ഹദീസിൽ നിന്ന് ഇത്തരം നല്ല ഗുണ പാഠങ്ങൾ മനസ്സിലാക്കാനുണ്ട്.._
_💐اللهم صل على سيدنا محمد وآله وصحبه وسلم_
_🌺ത്വയ്ബ ഹദീസ് ഗ്രൂപ്പ്🌺_
No comments:
Post a Comment