കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
👉 പൂർണ്ണ നാമം●
എ.പി അബൂബക്കർ മുസ്ലിയാർ
👉 ജനനം●കാന്തപുരം, പൂനൂർ,കോഴിക്കോട് ജില്ല
👉 കാലഘട്ടം●ആധുനിക യുഗം
👉 മദ്ഹബ്●ഷാഫി
👉 പ്രധാന താൽപര്യങ്ങൾ ●
വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ജനറൽ സെക്രട്ടറിയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും വിളിക്കാറുണ്ട് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയ്യയുടെ ജനറൽ സെക്രട്ടറി. മുസ്ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം,സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ,കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു.
👉 കുട്ടിക്കാലം👈
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പെട്ട ഉൾനാടൻ ഗ്രാമമായ കാന്തപുരം എന്ന ഗ്രാമത്തിൽ മൗത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത്. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ, തലക്കടത്തൂർ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മതപഠനം നേടിയെടുത്തു. 1961-ൽ ഉപരിപഠനത്തിനായി വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു
👉 നേതൃത്വത്തിലേക്ക് 👈
1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് എളേറ്റിൽ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദർസ്
(മതപഠന ക്ലാസ്) ആരംഭിക്കുന്നത്. 1970-ൽ കൊളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981 മുതൽ അവിടെ സ്വദർ മുദരിസും പ്രിൻസിപ്പലുമായി. അതിനിടയിൽ 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ ഇതര സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക പരിശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1993 ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട് സംയുക്ത ഖാളിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷറർ, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
👉 ആഗോള തലത്തിൽ 👈
ആഗോള രംഗത്ത് മുസ്ലിംകൾക്കിടയിൽ ശ്രദ്ധേയനായ നേതാവാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് മുസ്ലിം വേൾഡ് ലീഗ് തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. ലോകത്തെ പ്രധാന മുസ്ലിം നേതാക്കളെല്ലാം അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം സഊദി അറേബ്യ ,യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സഊദി ഭരണകൂടം നിതാഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു
👉 ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളിൽ ഒരാൾ👈
ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്. മുസ്ലിം സമുദായ വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക പുറത്തിറക്കുന്നത്
👉 മത രംഗത്ത്👈
മുസ്ലിംകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയാണ് കോഴിക്കോടെ ജില്ലയിലെ കാരന്തൂർ പ്രദേശത്തു തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത് അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എന്ജിനീയറിംഗ് കോളേജ്, ലോ കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം ഉസ്താദ് ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ,ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ ,സുന്നി പ്രസിദ്ധീകരണങ്ങൾ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം.
കാന്തപുരത്തിന്റെ പ്രവർത്തന മേഖല കേരളത്തിന് പുറമേ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും പള്ളികളും മദ്റസകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഹരിയാനയിലും, ഡൽഹിയിലും,യുപിയിലും, ബംഗാളിലും ഒറീസ്സയിലും കാന്തപുരം സുന്നികൾക്ക് സ്ഥപനങ്ങളും പ്രവർത്തന മേഖലകളും ഉണ്ട്.
👉 വിദ്യഭ്യസ രംഗത്ത്👈
കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യഭ്യാസ രംഗം, നിലവിൽ അദ്ദേഹത്തിന്റെ സ്ഥാപനമായ മർകസിൽ നിന്ന് 75000 പേര് മത ഭൗതിക പഠനം പൂർത്തിയാക്കി സമൂഹത്തിൽ ഇറങ്ങിട്ടുണ്ട്. വിദ്യഭ്യസ രംഗത്തെ കാന്തപുരത്തിന്റ
െ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടറിൽ നിർമ്മാണം തുടങ്ങിയിരിക്കു
ന്നു.അദ്ദേഹത്തിന് കീഴിൽ ഇന്ത്യയിലുടനീളം ധാരാളം മത ഭൗതിക വിദ്യാഭ്യാസ സ്ഥാപങ്ങൾ പ്രവർത്തിക്കുന്നു
👉 ജീവകാരുണ്യ രംഗത്ത്👈
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ് ക്യാമ്പസിൽ നിലകൊള്ളുന്ന തുർക്കിയ്യ അനാഥാലയത്തിൽ ആയിരത്തിലധികം അനാഥകൾ സംരക്ഷിക്കപ്പെടുന്നു. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ,ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്,ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തിപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ് പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്
ടുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം അദ്ദേഹം നേതൃത്വം നൽകുന്ന സുന്നിയുവജന സംഗം (എസ് വൈ എസ് )ന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം 'എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു.ഗവ മെഡിക്കൽ കോളേജുകൾ ,ജില്ല -താലൂക്ക് ആശുപത്രികളിൽ സൗജന്യ വളണ്ടിയർ സേവനം,ഉപകരണങ്ങൾ സമർപിക്കൽ,ആംബുലൻസ് സർവീസ് ,സൗജന്യ മരുന്ന്, ഭക്ഷണ വിതരണം ,പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ ,സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു
👉 സാമൂഹിക രംഗത്ത്👈
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്
ലാം ദുരിതത്തിൽ ജീവിക്കുന്നവരുട
െ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
👉 യാത്രകൾ👈
"മനുഷ്യമനസ്സുകള
െ കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര നടത്തുകയുണ്ടായി 2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉണർത്തുക"യെന്ന മുദ്രാവാക്യവുമായി രണ്ടാം കേരളയാത്ര നടത്തി.2014 ൽ കർണ്ണാടകയാത്ര നടത്തി.ആസാം യാത്രകാശ്മീർയാത്രകൾ
📚 പ്രധാന ഗ്രന്ഥങ്ങൾ📚
👉 മലയാളം 👈
📚 ഇസ്ലാമിലെ ആത്മീയ ദർശനം
📚വിശുദ്ധ പ്രവാചകന്മാർ
(ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട്)
📚സ്ത്രീ ജുമുഅ
📚കൂട്ടുപ്രാർഥന
📚ജുമുഅ ഖുതുബ
📚അൽ-ഹജ്ജ്
📚മൈന്റ് ഓഫ് ഇസ'ലാം
📚അമേരിക്കൻ ഡയറി
📚ത്വരീഖത്ത് ഒരു പഠനം
👉 അറബി👈
📚 ﻋﺼﻤﺔ ﺍﻷﻧﺒﻴﺎﺀ ﺍﻟﻌﺮﺑﻴﺔ
📚 ﺍﻟﻮﺣﺪﺓ ﺍﻹﺳﻼﻣﻴﺔ
📚 ﺍﻻﺗﺒﺎﻉ ﻭﺍﻻﺑﺘﺪﺍﻉ
📚 ﺭﻳﺎﺽ ﺍﻟﻄﺎﻟﺒﻴﻦ
📚 ﺇﻇﻬﺎﺭ ﺍﻟﻔﺮﺡ ﻭﺍﻟﺴﺮﻭﺭ ﺑﻤﻴﻼﺩ ﺍﻟﻨﺒﻲ ﺍﻟﻤﺒﺮﻭﺭ
📚 ﺍﻟﺴﻴﺎﺳﺔ ﺍﻹﺳﻼﻣﻴﺔ
📚 ﺍﻟﻤﻮﻟﺪ ﺍﻟﺮﻭﻱ
📚 ﺗﻌﻈﻴﻢ ﺍﻻﻛﺎﺑﺮ ﻭﺍﺣﺘﺮﺍﻡ ﺍﻟﺸﻌﺎﺋﺮ
📚 ﻓﻴﻀﺎﻥ ﺍﻟﻤﺴﻠﺴﻼﺕ ﻓﻲ ﺑﻴﺎﻥ ﺍﻹﺟﺎﺯﺓ
📚 ﺍﻟﻤﺘﺪﺍﻭﻟﺔ
📚 ﻣﻘﺪﻣﺔ ﻟﺪﺭﺍﺳﺔ ﺍﻹﺳﻼﻡ
📚 ﺻﻼﺓ ﺍﻟﻤﺮﺃﺓ
📚 ﺩﺭﺍﺳﺔ ﻋﻦ ﺃﻫﻞ ﺍﻟﺴﻨﺔ
📚 ﺍﻟﺘﻌﺎﻳﺶ ﺍﻟﺴﻠﻤﻲ
📚 ﺃﻓﺎﻛﺮ ﻣﺴﻠﻤﻲ ﺍﻟﻌﺎﻟﻢ
📚 ﺍﻟﺪﻋﺎﺀ ﺑﻌﺪ ﺍﻟﺼﻠﻮﺍﺕ
👉പുരസ്കാരങ്ങൾ👈
🎁 മികച്ച സാമൂഹിക പ്രവർത്തകന് 1992 ൽ റാസൽ ഖൈമ ഇസ്ലാമിക് അക്കാദമി അവാർഡ്
🎁 മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങൾക്ക് 2000 ൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ അവാർഡ്
🎁 മികച്ച ഇസ്ലാമിക വിദ്യാഭ്യാസ പ്രവർത്തനത്തിനു
ം അനാഥകളുടെ സംരക്ഷണത്തിനും 2005 ൽ ഹാമിൽ അൽ ഗൈത് ഇന്റർനാഷണൽ ഹോളി ഖുർ ആൻ അവാർഡ്
🎁 2006 നവംബറിൽ മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്
🎁 ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ്
🎁 2009 അറബി ഭാഷക്ക് ചെയ്ത സംഭാവനകൾ പരിഗണിച്ച് ഡോ. അബ്ദു യമാനി സ്മാരക അലിഫ് അവാർഡ് 2016
🎁 കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ്
🎁 കേരള പ്രവാസി ഭാരതി അവാർഡ്
🎁 പ്രഥമ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ്
🎁 മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്
അല്ലാഹു മഹാനവർകൾക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ
••••••••••••••••••••••••••••••••••••••••••
കേരള മുസ്ലിം ജമാഅത്ത്
******************************
The reception hosted by Diyanet Turkey at Makkah.
https://www.instagram.com/p/BKf7PixgimD
Sunday, 9 October 2016
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment