Saturday, 1 October 2016

Shoukath Bukhari

Shoukath Bukhari writes....................
ചിത്രങ്ങളിൽ ഒന്നിൽ എന്റെ ഇരുവശത്തുമായി നിൽക്കുന്നത് ഇന്ത്യാ-പാക് അതിർത്തിയിലെ മണ്ടി റീജിയൻ ആർമി കമാന്റർമാരായ അമിതവ് റോയ്, മുഹമ്മദ് യഅഖൂബ് എന്നിവരാണ്. (Zoom ചെയ്താൽ പേരുകൾ കാണാം.) ഇന്ത്യൻ സേനയിലെ വേറെയും കുറെ ഉദ്യോഗസ്ഥരും കമാന്റോകളും സുഹൃത്തുക്കളായിട്ടുണ്ട്. പൂഞ്ച് ആർമി ക്യാമ്പിലെ മലയാളികളായ സേനാംഗങ്ങൾ രാജേഷും സംഘവും ഒഴിവു ദിവസം നമ്മുടെ പൂഞ്ച് സ്കൂൾ പ്രിൻസിപ്പൽ ശബീർ സാറിനെ വിളിച്ചു പറയും 'ഞങ്ങൾ വരുന്നുണ്ട്, കേരള വിഭവം തയ്യാറാക്കി വെക്കണം ട്ടോ.'
ശ്രീനഗർ ഏരിയ ബി.എസ്.എഫ് കമാന്റർ രാജസ്ഥാനി ആയ മുഹമ്മദ് ബിലാൽ, ജനറൽ ബാസന്ത് കുമാർ, ബദ്ഗാം സെക്ടറിലെ സോൾജിയറായി സേവനം ചെയ്യുന്ന എന്റെ പിതൃസഹോദരീ പുത്രൻ കൂടിയായ മുഹമ്മദ് ഷാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ധീര ജവാൻമാർ മതമോ പാർട്ടിയോ ഒന്നും നോക്കാതെ ഒരേ മനസ്സോടെ രാജ്യത്തിനായി പൊരുതുകയാണ്.
കാശ്മീരിലെ പുതിയ തലമുറയോട് നിരന്തരം സംവദിക്കാൻ സേനാ നായകർക്ക്  അവസരം ഒരുക്കി നമ്മുടെ സ്ഥാപനങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടും എല്ലാ ധാർമിക പിന്തുണയും നൽകിക്കൊണ്ടും യെസ് മിഷനും അതിന്റെ ദൗത്യം ഭംഗിയായി നിറവേറ്റുന്നു. എല്ലാവരും ഒത്തൊരുമിച്ച് സുരക്ഷിതവും വികസിതവുമായ ഭാരതത്തെ നിർമിക്കാൻ ശ്രമിക്കുകയാണ്.
എന്നാൽ ധീര ജവാൻമാരുടെ സേവനത്തെപ്പോലും മതവൽകരിച്ചും രാഷ്ട്രീയവൽകരിച്ചും 130 കോടി ജനതയുടെ അഭിമാനത്തിന്റെ അവകാശത്തെ ചിലരുടെ അക്കൗണ്ടിൽ മാത്രം എഴുതിച്ചേർത്തു വീമ്പിളക്കിയും ഭിന്നിപ്പിന്റെ ഗെയിം കളിക്കുന്ന കുറെയാളുകളെ സോഷ്യൽ മീഡിയയിൽ കാണുന്നു. അവർ രാജ്യസ്നേഹം പുലമ്പുന്ന രാജ്യദ്രോഹികളാണ്. കഥയറിയാതെ ആട്ടം കാണുന്നവർ. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമായ നാനാത്വത്തിൽ ഏകത്വത്തെ നമുക്ക് എക്കാലവും ഉയർത്തിപ്പിടിക്കാം. ജയ് ഹിന്ദ് !

No comments:

Post a Comment