സുന്നിവിദ്യാത്ഥി പ്രസ്ത്ഥാനം (SSF) പുതിയ സഘടനാ വർഷത്തിലേക്കുള്ള മെമ്പർഷിപ്പ് പ്രവർത്ഥനങ്ങൾക്കു തുടക്കംകുറിക്കു കയാണു കഴിഞ്ഞസഘടനാ വർഷങ്ങളിലെ മെമ്പർഷിപ്പുകാലയളവുകളിൽ അനീതികൾക്കെതിരേ 'പൊരുതാൻ ആർജ്ജവമുള്ള മനസും വളായത്തനട്ടെല്ലും കുനിയാത്ത ശിരസുമുള്ള കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോടു ആർജ്ജവമുള്ള ചോദ്യങ്ങൾ ഉയർത്തികൊണ്ടാണു SSF മെമ്പർഷിപ്പു പ്രവർത്തനങ്ങൾ നടത്തിയിരിന്നതു അതിൽ പ്രധാനാമായ ഒരു ചോദ്യമായിരിന്നു #നെഞ്ചുറപ്പുണ്ടോനേരിന്റെപക്ഷത്തുനിൽക്കാൻ ഈ ചോദ്യത്തിനു മറുപടിയായി നെഞ്ചുറപ്പുള്ള പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ SSF ന്റെ മെമ്പർഷിപ്പു ഏറ്റുവാങ്ങി ധാർമിക പോർക്കളങ്ങളിൽ അധർമ്മത്തിന്റെ വാഹകർക്കെതിരേ കർമ്മനിരതരാണു ഈ വർഷത്തെ മെമ്പർഷിപ്പുകാലത്തു സുന്നി വിദ്യാർത്ഥി പ്രസ്ത്ഥാനം ഒന്നുകൂടി ശക്തമായ ഒരു ചോദ്യമാണു കേരളത്തിലെ വിദ്യാർത്ഥികളോടു ചോദിക്കുന്നതു നിങ്ങൾ തയ്യാറാണോ #ഒത്തുതീർപ്പിനല്ലാനീതിയുടെതീർപ്പുകളാകാൻ അക്രമിക്കപെട്ടവനും നീതി നിശേദിക്കപെട്ടവനും വേണ്ടതു ഒത്തുതീർപ്പുകളല്ലാ നീതിയാണു വേണ്ടതു നീതിയുടെ തീർപ്പുകളാണു വേണ്ടതു അതു വാങ്ങി കൊടുക്കാൻ അതിനു വേണ്ടി പോർക്കളങ്ങളിൽ ധർമ്മപതാകപാറിക്കാൻ നിങ്ങളുണ്ടോ? അധർമ്മങ്ങളെല്ലാം ധർമ്മമാകുന്ന കാലത്തു സ്വാർത്ഥതനമ്മെഭരിക്കുന്ന കാലത്തു ലഹരികൾ വർണ്ണങ്ങളായിനമ്മെ മാടി വിളിക്കുമ്പോൾ മതത്തെ,രാഷ്ട്രിയ താൽപര്യങ്ങൾക്കുവേണ്ടി വികലമാക്കുന്ന മത രാഷ്ട്രവാദികളുടെകാലത്തു മുസൽമാനേയും ഹൈന്ദവനേയും ക്രസ്തവനേയും തരംതിരിച്ചു കലാപത്തിനു കോപ്പുകൂട്ടി രാജ്യത്തെ അശാദിയിലേക്കു തള്ളിവിട്ടു അധികാരകേന്ദ്രങ്ങളിൾ സ്വന്തംഭദ്രത ഉറപ്പാക്കുന്നകള്ളകൗശലക്കാർ നിറഞ്ഞാടുമ്പോൾ ' അയ്യേ ഇതെന്തു കലികാലമെന്നു ചോദിച്ചു ഓടി ഒളിക്കാതെ ധർമ്മപതാകനെഞ്ചോടു ചേർത്തു മുഷ്ട്ടിചുരുട്ടി വാനിലേക്കു ഉയർത്തി തൊണ്ടപൊട്ടുമുച്ചത്തിൽ അനീതിക്കെതിരേ ധർമ്മ വിപ്ലവത്തിന്റെ മുദ്രാവാക്യമുയർത്താൻ നിങ്ങൾ തയ്യാറാണോ എങ്കിൾ നമുക്കൊരുമിച്ചു വിളിക്കാം SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് !
ധർമ്മപോരിനു മുഷ്ട്ടിചുരുട്ടാൻ കടന്നു വരുന്നപുതിയകൂട്ടുകാർക്കെന്റ ഒരായിരം ധാർമികവിപ്ലവ അഭിവാദ്യയങ്ങൾ*എസ്.എസ്.എഫ്*
..............................................
ജയിക്കുന്ന പാർട്ടികളെ
വലിച്ചെറിഞ്ഞ് *എസ്.എസ്.എഫി*ൽ
മെമ്പർഷിപ്പെടുത്തപ്പോൾ
നാളെ
തന്നെ സംഘടനയിലൂടെ
അധികാരത്തിലേറുമെന്നും
അങ്ങിനെ
അധികാരത്തിന്റെ
സുഖലോലുപതയിൽ
ആറാടാമെന്ന്
മേഹിച്ചിട്ടോ
അല്ലെങ്കിൽ
അത്തരം
വാഗ്ദാനങ്ങൾ ലഭിച്ചിട്ടോ
നാട്ടുക്കാരും
വീട്ടു ക്കാരും
പൂമാലയിട്ട്
സ്വീകരിക്കുമെന്ന്
കരുതിയിട്ടോ
അല്ല
ഈ മാർഗ്ഗം ഞാൻ
തിരഞ്ഞെടുത്തത്....
മറിച്ച്
സത്യത്തിന്റെയും
നീതിയുടേയും
ന്യായത്തിന്റെയും
ഈ മാർഗ്ഗം
കല്ലും
മുള്ളും
കുണ്ടും
കുഴിയും
ചതിക്കുഴികളും
നിറഞ്ഞതും
ജീവിതത്തിൽ ഇതുവരെ
അനുഭവിച്ചിരുന്ന
സുഖങ്ങളും
സന്തോഷങ്ങളും
ത്യജിക്കേണ്ടി വരുമെന്നറിഞ്ഞു കൊണ്ടും
തന്നെയാണ്...
കൂട്ടുക്കാരന്റെയും
കൂടപ്പിറപ്പിന്റെയും
ആക്ഷേപങ്ങളും
അധിക്ഷേപങ്ങളും
അധികാരി വർഗ്ഗത്തിന്റെ
കൈ വിലങ്ങും
കൽ തുറങ്കും
പ്രതീക്ഷിച്ച്
കൊണ്ടും
നാട്ടിലും
വീട്ടിലും
ഒറ്റപ്പെടുകയോ
കുറ്റപ്പെടുത്തുകയോ
ചെയ്യുമെന്നും
പൂർണ്ണ ബോധ്യത്തോടെയും
തന്നെയാണീ
മാർഗ്ഗം
സ്വീകരിച്ചത്.....
മരണം
എന്നെ
വാരിപ്പുണരും മുമ്പ്
ഈ പ്രസ്താന നേതൃത്വ
ഇട നാഴികകളിൽ
ഒരിടം നേടി ദുനിയാവിലെ
സുഖാഢംബരം ആസ്വദിക്കാമെന്ന്
ഞാൻ കരുതുന്നില്ല.
പക്ഷെ,
ഞാൻ ഉറച്ചു വിശ്വസിക്കുന്നു...
മരണത്തിനു കീഴടങ്ങി അടഞ്ഞു പോയ കണ്ണുകളിൽ,
മണ്ണു മൂടി അടക്കപ്പെടുന്നു ഖബറിൽ,
രക്ഷക്കു വേണ്ടി യാചിക്കുന്ന ആഖിറത്തിൽ
പ്രവർത്തനങ്ങൾ പ്രതിഫലത്തിനാലുള്ള പ്രകാശമായി ജ്വലിക്കുമെന്ന്...
മലർന്നു കിടന്നും
കമിഴ്ന്നു കിടന്നും
മുട്ട് കുത്തിയും
മൂന്ത കുത്തിയും
പിച്ച വെച്ചും
അടി തെറ്റിയുമല്ലാതെ
ലോകത്തൊരാളും
എഴുന്നേറ്റ് നിന്നിട്ടില്ല;
ഒരു വിപ്ലവ പ്രസ്താവും
വളർന്ന് വന്നിട്ടുമില്ല...
ഇത് ഒാരോ
*എസ്.എസ്.എഫു*കാരുടേയും
വിശ്വാസമാണ്
അടിപതറാത്ത
ആത്മ വിശ്വാസം...
No comments:
Post a Comment