Sunday, 2 October 2016

Mothers

പതിവ്‌ പോലെ അന്നും വൈകിയാണു ഞാൻ വീട്ടിലേക്ക്‌ ചെല്ലുന്നത്..  ഡോർ തുറന്ന് തന്നത് ഉമ്മ ആയിരുന്നില്ല പെങ്ങളായിരുന്നു..
എന്നാലും സാധാരണ ഉമ്മയാണല്ലോ വരാറുള്ളത് ഇന്നെന്ത് പറ്റി ഉമ്മാനെ കണ്ടില്ല...
ഡോർ തുറന്ന പെങ്ങളോട്  ചോദിച്ചു....
ഉമ്മ കിടക്കുന്നു എന്ന് പറഞ്ഞു ഉറക്കച്ചടവിൽ അതും പറഞ്ഞ് അവൾ പോയി എന്നാലും ഉമ്മ ഉറങ്ങിയിരുന്നില്ല...
ഞാൻ ചോദിച്ചു....
എന്തെ ഉമ്മ എന്ത് പറ്റി എന്ന് ചോദിക്കേണ്ടതും ഉമ്മ വിഷയം മാറ്റിക്കളഞ്ഞു എന്നിട്ട് എന്നോട് ചോദ്യം.... നീ വല്ലതും കഴിച്ചോ മോനേ....??
ഞാൻ നേരത്തെ കഴിച്ചത് കൊണ്ട് ഞാൻ പറഞ്ഞു ഉം..... കഴിച്ചു...
എന്നാലും ഉമ്മ പെട്ടെന്ന് വിഷയം മാറ്റിക്കളഞ്ഞു,
ഞാൻ കിടന്നു രാവിലെ ആണു സംഭവം ഞാൻ അറിഞ്ഞത്...
ഉമ്മാക്ക് നല്ല പനിയുണ്ട്....
തലേന്ന് കുറച്ച് പണി ഉണ്ടന്ന് പറഞ്ഞാണ് ഞാൻ നാട്ടിലേക്ക് വന്നത് തന്നെ...
ഞാൻ പറഞ്ഞു ഞമ്മക്ക് കാണിക്കാൻ പോകാം...
എന്റെ പണി മുടക്കണ്ടാ എന്ന് കരുതിയിട്ടാവാം ഉമ്മ പറഞ്ഞു ഞാൻ വൈകുന്നേരം പെങ്ങളുടെ കൂടെ പോയിക്കോളാം‌....
ഞാൻ പതിവ് പോലെ നാസ്തയും കഴിച്ച് കമ്പ്യൂട്ടന്റെ മുന്നിലേക്ക് , ഉമ്മ പനിയൊന്നും കാര്യമാക്കാതെ പതിവ് പോലെ വീട്ടുജോലിയിലേക്ക്....
ഒരു തലവേദന വരുമ്പോ ബെഡിൽ മലർന്നു കിടക്കുന്നു ഞമ്മൾ...
ഉമ്മാക്ക് തല പൊക്കാൻ പോലും പ്രയാസമാണ്.....
എന്നാലും ഞാൻ എന്റെ ജോലിയിൽ മുഴുകി...
അതിനിടക്ക് എന്റെ ഡ്രസ് കഴുകി ഇസ്തിരി ഇട്ട് കഴിഞ്ഞിരുന്നു... അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.... എനിക്ക് പറയണം എന്നുണ്ടായിരുന്നു മനപ്പൂർവ്വം വേണ്ടാന്നു വെച്ചു....
പള്ളിയിൽ പോകാൻ നേരം ഒരു ഗ്ലാസ് ജൂസ് തരാനും ഉമ്മതന്നെ....
ഞാൻ ആലോചിച്ചു.. അല്ലാഹ് എത്ര വലുതായാലും ആതണലില്ലാതെ ജീവിക്കാനാവില്ല... അല്ലാഹ് ഉമ്മാക്ക് ദീർ ഖായുസ്സ് നൽകണേ.... ആമീൻ.
ലോകത്ത് ഒരു മനുഷ്യർക്കും ഞമ്മളെ ഇങ്ങനെ മനസ്സിലാക്കാൻ കഴിയില്ല...
മക്കൾ എത്ര വലുതായാലും, ഏത് ലോകത്തായാലും നിന്റെ ഉമ്മ നിനക്ക് ഉമ്മ തന്നെ...
മക്കൾക് എന്ത് എവിടെ വെച്ച് വേണം എന്നറിയാൻ ഉമ്മാക്ക് മാത്രേ ആവൂ...
വീട്ടിൽ നിന്നിറങ്ങി വീട്ടിൽ തിരിച്ചെത്തുന്നത്, തീർച്ച ആ ഉമ്മന്റെ പ്രാർത്ഥന തന്നെയാണ്..
എങ്ങോട്ട് പോയാലും എപ്പോഴും ലക്ഷ്യത്തിലെത്തുന്നത് വരെ നിരന്തരം call തന്നെയായിരിക്കും...
ചിലർക്ക് ദേശ്യം പിടിക്കും എന്താ ഈ ഉമ്മ ഇങ്ങനെ.... ഞാൻ എന്താ ചെറിയ കുട്ടിയാണോ.... പറയുന്നത് ഞാൻ കേട്ടതാണ്...
അല്ല ആ ഉമ്മ എപ്പോഴും നിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയാണ്... അതിനാണോ നീ ചൂടാവുന്നത്....
കല്യാണം കഴിച്ച സുഹൃത്ത് നേരം ഏതെങ്കിലും പരിപാടിക്ക് പോയി വൈകിയാൽ പറയുന്നത് കേൾക്കാം എത്ര വൈകിയാലും അവൾ നേരത്തെ ഉറങ്ങീട്ടുണ്ടാവും എന്നാലും ഉമ്മ ഉറങ്ങണേൽ  ഞാൻ എത്തണം...
അങ്ങനെയാണ് ഉമ്മമാർ.. ഇതറിയാത്ത മക്കൾ എത്ര...
എത്ര വൈകി വീട്ടിൽ എത്തിയാലും എന്തെങ്കിലും കഴിച്ച് കിടക്കുന്നത് വരെ ഉമ്മാന്റെ ഉറക്ക് ഉറക്കായിരിക്കുല്ല.. ഉറക്ക് നടിച്ച് കിടക്കലായിരിക്കും...
അല്ലാഹ് ഉമ്മാക്ക് പൊറുത്ത് കൊടുക്കണേ...
ആഫിയത്തും, ശിഫയും നൽകണേ അല്ലാഹ്...
മക്കൾക്ക് വേണ്ടി ജീവിതത്തിൽ ഒരുപാട് ത്യാഗം സഹിക്കുന്ന ഉമ്മാന്റെ ആഗ്രഹം തീർത്തു കൊടുക്കാൻ ദീർ ഖായുസ്സ് നൽകണേ അല്ലാഹ്....
#ഉമ്മാക്ക്_തുല്യം_ഉമ്മ_മാത്രം
Write kaleel

No comments:

Post a Comment